Malayalam
മോഹൻലാലും ധോണിയും ഒറ്റ ഫ്രെയിമിൽ; ഇരുവരും ഒന്നിച്ചതിന് പിന്നിലെ കാരണം ഇത്
മോഹൻലാലും ധോണിയും ഒറ്റ ഫ്രെയിമിൽ; ഇരുവരും ഒന്നിച്ചതിന് പിന്നിലെ കാരണം ഇത്
മോഹൻലാലും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയും ഒരേ ഫ്രെയിമിൽ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രണ്ടുപേരും ഒരുമിച്ച് എത്തിയതെന്നാണ് സൂചന.
താടി വളർത്തി ചുവപ്പ് ടീ ഷർട്ടും വെള്ള പാന്റ്സുമണിഞ്ഞു കൂൾ ലുക്കിൽ ധോണി എത്തിയപ്പോൾ പച്ച ജുബ്ബയും പച്ചക്കരയുള്ള വെള്ളമുണ്ടും ധരിച്ച് കേരളത്തനിമയിലാണ് മോഹൻലാൽ എത്തിയത്. എക്സ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറി.
കളിക്കളത്തിലെ ശാന്തത കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ സ്നേഹത്തോടെ ‘ക്യാപ്റ്റൻ കൂൾ’ എന്ന് വിളിക്കുന്ന താരമാണ് മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ അദ്ദേഹത്തെ ‘തല’ എന്നാണ് വിളിക്കുന്നത്. ക്രിക്കറ്റിൽനിന്നു വിരമിച്ചെങ്കിലും ധോണിയോടുള്ള ആരാധക പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല. ഇടക്കിടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാറുള്ള ധോണിയുടെ ഏറ്റവും പുതിയ ചിത്രം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്; മലയാളികളുടെ ഹൃദയത്തുടിപ്പായ മോഹൻലാലുമൊത്താണത്.