Connect with us

ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപിലേയ്ക്ക്….; ദിലീപ് ജനപ്രിയ നായകനായത് ഇങ്ങനെ

Malayalam

ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപിലേയ്ക്ക്….; ദിലീപ് ജനപ്രിയ നായകനായത് ഇങ്ങനെ

ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപിലേയ്ക്ക്….; ദിലീപ് ജനപ്രിയ നായകനായത് ഇങ്ങനെ

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് ദിലീപ് നേടിയെടുത്ത സ്ഥാനം ചെറുതല്ല. ഒരുപക്ഷേ, സൂപ്പര്‍ താരങ്ങള്‍ക്കും അപ്പുറം, മലയാള സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്ന അതികായനായി ദിലീപ് വളര്‍ന്നു. വളരെപ്പെട്ടെന്നായിരുന്നു നടന്റെ ഈ വളര്‍ച്ച. എടവനക്കാട്ടുകാരന്‍ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മകനായി ജനിച്ച ഗോപാലകൃഷ്ണന്‍ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്വപ്നം കാണാന്‍ മാത്രം കഴിയുമായിരുന്ന ഒരു ജീവിതവും അതിനപ്പുറമുള്ള പ്രശസ്തിയും എല്ലാം ആ ഗോപാലകൃഷ്ണന്റെ കാല്‍ക്കീഴിലേക്ക് പതിയെ പതിയെ വരികയായിരുന്നു. ഗോപാലകൃഷ്ണന്‍ പിന്നെ പെട്ടെന്നൊരു നാള്‍ ദിലീപ് ആയി മാറി. മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മേലെയായി.

അങ്ങനെയിരിക്കെയാണ് നടി ആക്രമിക്കപ്പെടുന്നതും അത് ദിലീപിന്റെ റേ പ്പ് ക്വട്ടേഷന്‍ ആണെന്ന ആരോപണം ഉയരുന്നതും. അതുവരെ കെട്ടിപ്പൊക്കിയ ജനപ്രിയ നായകന്റെ പ്രതിച്ഛായ ചില്ലുപാത്രം പോലെ ഉടഞ്ഞുവീഴുന്നതും. മൂന്ന് മാസത്തോളം ആലുവ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിഞ്ഞു. പുറത്തിറങ്ങിയതിന് ശേഷം സിനിമാ മേഖലയില്‍ സജീവമാവുകയും ചെയ്തു. അതിനിടെയാണ് ബാലചന്ദ്രകുമാര്‍ എന്ന മുന്‍ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വെള്ളിടി പോലെ ദിലീപിനെ പ്രതിരോധത്തിലാക്കിയത്. റേ പ്പ് ക്വട്ടേഷന്‍ കേസ് കൂടാതെ, വ ധഗൂഢാലോചന കേസും ദിലീപിനെതിരെ ചാര്‍ത്തപ്പെട്ടു.

ഭാഗ്യം കൊണ്ട് മലയാള സിനിമാ ലോകം കീഴടക്കിയ ആളല്ല, പഴയ ഗോപാലകൃഷ്ണനായ ദിലീപ്. കഠിനാധ്വാനം തന്നെ ആയിരുന്നു ദിലീപ് എന്ന താരന്റെ നിക്ഷേപം. മഹാരഥന്‍മാര്‍ പഠിച്ചിറങ്ങിയ ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ഒരു ചരിത്രം കൂടിയുണ്ട് ദിലീപിന്. കൂടെ നില്‍ക്കുന്നവര്‍ക്ക് എന്തിനും ഏതിനും സഹായവുമായെത്തുന്ന കരുണാമയന്റെ കഥകളും ഏറെ പ്രസിദ്ധം.

കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ കന്നി സിനിമ. അന്ന് വെറും ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹം. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവര്‍ത്തിച്ചത്. അങ്ങനെയിരിക്കെ കമലിന്റെ തന്നെ, എന്നോടിഷ്ടം കൂടാമോ എന്ന സിനിമയില്‍ ചെറിയൊരു റോളുമായി അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്.

സല്ലാപവും ഈ പുഴയും കടന്നും പഞ്ചാബി ഹൗസിലേക്ക് എത്തിയപ്പോഴേക്കും ദിലീപ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് ജനപ്രിയ നായകനിലേക്കുള്ള തേരോട്ടമായിരുന്നു. മീശമാധവന്‍ കൂടി തീയേറ്ററുകളിലെത്തിയപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നിരയിലേക്ക് ദിലീപിനേയും ആരാധകര്‍ ഉയര്‍ത്തി. പിന്നേയും ഹിറ്റുകളുടെ കുത്തൊഴുക്കുകള്‍… ഇതിനിടെ ദിലീപ് പതിയെ നിര്‍മാതാവിന്റെ കുപ്പായവും അണിഞ്ഞു. താരസംഘടനയായ എഎംഎംഎയുടെ ആദ്യ ചിത്രമായ ട്വന്റി20 നിര്‍മിച്ചത് ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ആയിരുന്നു. വിതരണ രംഗത്തേക്ക് കൂടി കടന്ന ദിലീപ് ഡി സിനിമാസ് എന്ന പേരില്‍ ചാലക്കുടിയില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കൂടി തുടങ്ങിയതോടെ തീയേറ്റര്‍ ഉടമയും ആയി. മലയാള സിനിമയിലെ പ്രധാന മേഖലകളെല്ലാം വരുതിയിലാക്കിയ ദിലീപിനെ ആണ് പിന്നീട് ലോകം കണ്ടത്.

ഇതിനെല്ലാം മുമ്പ് ദിലീപിന്റെ വിവാഹവും നടന്നു. മൂന്ന് സിനിമകളില്‍ ഒരുമിച്ചഭിനയിച്ച മഞ്ജു വാര്യരുമായിട്ടായിരുന്നു വിവാദം. മഞ്ജു വാര്യര്‍ മലയാള നായികാ സങ്കല്‍പങ്ങളെയെല്ലാം പൊളിച്ചെഴുതും മട്ടില്‍ തിളങ്ങി നിന്നിരുന്ന കാലമായിരുന്നു അത്. ദിലീപിനെ വിവാഹം കഴിച്ചതോടെ മലയാള സിനിമയ്ക്ക് ഏറെ കാലം മഞ്ജു വാര്യര്‍ എന്ന അതുല്യ നടിയെ നഷ്ടപ്പെടേണ്ടി വന്നു. ഇതിനിടെ ദിലീപ് കാവ്യ മാധവന്‍ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായി മാറി. സ്വാഭാവികമായും ചില ഗോസിപ്പുകളും ഉയര്‍ന്നു വന്നു. എന്നാല്‍, അതെല്ലാം അവസാനിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളിലൂടെ ആയിരുന്നു. 1998 ല്‍ വിവാഹിതരായ ദിലീപും മഞ്ജുവും 2014 ല്‍ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. 2015 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. ഇതിന് പിറകെ 2016 ല്‍ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു.

ഇതിന് ശേഷം, 2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെടുന്നത്. കൃത്യം നിര്‍വ്വഹിച്ചവര്‍ ദിവസങ്ങള്‍ക്കകം പിടിയിലായി. പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണം എന്ന് മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയ മുനകള്‍ ദിലീപിലേക്കും നീണ്ടു. ഒടുവില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയും മൂന്ന് മാസത്തോളം ജയിലില്‍ കിടക്കുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ്, സാക്ഷികളെ കൂറുമാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തു എന്ന ഗുരുതര ആരോപണം ഉയര്‍ന്നു. ഏറ്റവും ഒടുവില്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോ തെളിവുകളുമായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി. ഈ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നൊരു പുതിയ കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

ഇതിനിടയിലും തന്റെ സിനിമകളുമായി തിരക്കിലാണ് ദിലീപ്. വമ്പന്‍ പ്രൊജക്റ്റുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചത് എങ്കിലും പതിവ് ദിലീപ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇപ്പോള്‍ ഈ ചിത്രത്തിന് ലഭിച്ചോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. അരുണ്‍ഗോപിയുടെ സംവിധാനത്തില്‍ പുറത്തെത്താനുള്ള ബാന്ദ്ര, തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം, റണ്‍വേ, സിഐഡി മൂസ എന്നവയുടെ രണ്ടാം ഭാഗം എന്നിങ്ങനെ ചിങ്ങ്രളുണ്ട്.

More in Malayalam

Trending

Recent

To Top