Malayalam
മമ്മൂട്ടിയെ കാണാനെത്തി ആദിവാസി മൂപ്പന്മാരും സംഘവും!; കൈനിറയെ സ്നേഹ സമ്മാനം നല്കി നടന്
മമ്മൂട്ടിയെ കാണാനെത്തി ആദിവാസി മൂപ്പന്മാരും സംഘവും!; കൈനിറയെ സ്നേഹ സമ്മാനം നല്കി നടന്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സമീപകാലത്ത് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന താരം, കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിലാണ് നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വയനാട്ടിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ഈ അവസരത്തില്‍ മമ്മൂട്ടിയെ കാണാന്‍ ആദിവാസി മൂപ്പന്മാരും സംഘവും എത്തിയ വിശേഷങ്ങളാണ് പുറത്തുവരുന്നത്. കേരള- കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് മൂപ്പന്മാരായ ശേഖരന് പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങള്‍ ആണ് നടനെ കാണാന്‍ എത്തിയത്.
കോളനിയിലെ 28 ഓളം കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയാണ് മെഗാസ്റ്റാര്‍ മൂപ്പനും സംഘത്തിനും സ്വീകരണം നല്‍കിയത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് വഴിയാണ് ആവശ്യമായ വസ്ത്രങ്ങള്‍ ഇവര്‍ക്ക് സമ്മാനിച്ചത്.
തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിക്കുകയും കോളനി നിവാസികളായ മറ്റെല്ലാവര്‍ക്കും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു. ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് അവ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
