News
ലെജന്‍ഡിലേയ്ക്ക് ആദ്യം സമീപിച്ചിരുന്നത് നയന്‍താരയെ; വെളിപ്പെടുത്തലുമായി സംവിധായകന്‍
ലെജന്‍ഡിലേയ്ക്ക് ആദ്യം സമീപിച്ചിരുന്നത് നയന്‍താരയെ; വെളിപ്പെടുത്തലുമായി സംവിധായകന്‍
ശരവണ സ്‌റ്റോഴ്‌സ് ഉടമ ശരവണന്റെ സിനിമാ അരങ്ങേറ്റ ചിത്രമായിരുന്നു ലെജന്‍ഡ്. വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പിന്നാലെ ട്രോളുകളും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൗതുതകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഇരട്ട സംവിധായകരായ ജെഡി ജെറി.
ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍താരയെ സമീപിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഉര്‍വശി റൗട്ടേലയാണ് ഡോ. മധുമിത എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ നയന്‍താരയെ തങ്ങള്‍ സമീപിച്ചത് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാനല്ലെന്നും മറിച്ച് ഒരു ഉപകഥാപാത്രത്തിനുവേണ്ടി ആണെന്നും സംവിധായകര്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ശരവണന്‍ നേരിടാറുള്ള ട്രോളിഗിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ജെഡി ജെറി 50 വയസിന് മേല്‍ പ്രായമുള്ള ശരവണന്‍ ലെജന്‍ഡിനുവേണ്ടി നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് പരിഹസിക്കുന്നവര്‍ക്ക് അറിയില്ലെന്നും പറയുന്നു.
അതേസമയം ശരവണന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്ന് അറിയുന്നു. മേക്കോവര്‍ നടത്തിയ തന്റെ ചിത്രങ്ങള്‍ ശരവണന്‍ സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ പങ്കുവച്ചിരുന്നു. പുതിയ യുഗം ആരംഭിക്കുന്നു എന്ന് ഒരു ഹാഷ് ടാഗും ഇതിനൊപ്പം അദ്ദേഹം ചേര്‍ത്തിരുന്നു.
ഇത് പുതിയ ചിത്രത്തെ സംബന്ധിച്ചുള്ള ഒന്നാണെന്ന തീര്‍ച്ഛയിലാണ് സോഷ്യല്‍ മീഡിയ. വരാനിരിക്കുന്ന ചിത്രം ലെജന്‍ഡ് 2 ആണോയെന്ന് പോലും പലരും ചോദിക്കുന്നുണ്ട്. അതേസമയം ലെജന്‍ഡിന്റെ ഒടിടി റിലീസ് അടുത്തിടെ ആയിരുന്നു. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്.
