Connect with us

എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെങ്കിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം; വിഷമം സഹിക്കാന്‍ പറ്റുന്നില്ലെന്ന് എലിസബത്ത് ഉദയന്‍

News

എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെങ്കിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം; വിഷമം സഹിക്കാന്‍ പറ്റുന്നില്ലെന്ന് എലിസബത്ത് ഉദയന്‍

എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെങ്കിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം; വിഷമം സഹിക്കാന്‍ പറ്റുന്നില്ലെന്ന് എലിസബത്ത് ഉദയന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത് എന്നാണ് വിവരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലയെ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് കുഴപ്പമൊന്നുമുണ്ടാവില്ലെന്നും നേരത്തെയും ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഭാര്യ എലിസബത്ത് പ്രതികരിച്ചത്. പതിവ് പോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മോശം മെസ്സേജുകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക. ഈ സ്‌ക്രീന്‍ ഷോട്ട് ഇടാന്‍ കാരണം ഇയാളുടെ ട്രോള്‍ ഗ്രൂപ്പില്‍ പണ്ട് ഞാന്‍ ഒരു 5 ദിവസം ഗ്രൂപ്പ് അഡ്മിന്‍ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോള്‍ ഗ്രൂപ്പ് എന്നു പറഞ്ഞാല്‍ ട്രോള്‍ റിപ്പബ്ലിക് ഇടാന്‍ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിന്‍ ആയി നിക്ക്, ഇഷ്ടപ്പെടില്ലെകില്‍ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പില്‍ കയറിയതാണ്.

അവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടാര്‍ന്നു അതില്‍ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസ്സേജ് ചെയ്തിരുന്നു. അന്ന് പേഴ്‌സണലായി. ഞാന്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തു ഈ പറയുന്ന ആള്‍ക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോള്‍ പുള്ളിക്ക് അറിയില്ല എന്നും, അതില്‍ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു. ഞാന്‍ അപ്പോള്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്നും ഇവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ നിന്നും എക്‌സിറ്റ് അടിച്ചു.

വീണ്ടും ഇതു പോലെ ഇടക്ക് കോള്‍ ചെയ്യാനും അത് പോലെ ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് ചെയ്യാനും ശ്രമിക്കുന്നു. റിപ്ലൈ ഇല്ല എന്നു കണ്ടപ്പോള്‍ എന്റെ ജാഡ കാരണം ആണ് ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന സിറ്റുവേഷന്‍ അനുഭവിക്കുനെ എന്ന്. എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം.

നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം നേരത്തെ തന്നെ 100 ഫേക്ക് ഐഡി ഉണ്ടല്ലോ. അതുപോലെ ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ് എന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ. ഈ 4 ദിവസത്തില്‍ 2 പേരാണ് ഇതു പോലെ പറഞ്ഞത്.

ഒരാള്‍ ഒരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷെ ഇങ്ങനെ ക്കെ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെ പറയാന്‍ തോന്നുന്നു. ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാല്‍ പിന്നെ ഈസിയാണ് അല്ലെ കാര്യങ്ങള്‍. ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാല്‍ ഉപയോഗിക്കാന്‍ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവര്‍ക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടന്‍ ഓക്കേ ആണ്. എല്ലാരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നുമായിരുന്നു എലിസബത്ത് കുറിച്ചത്.

പത്രപ്രവര്‍ത്തകനായ പല്ലിശ്ശേരി ബാലയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ മുന്‍ ഭാര്യ അമൃത തയ്യാറായി എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തയിരുന്നത്. ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ് എമന്നുള്ള വാര്‍ത്ത പരന്നിരിക്കുകയാണെന്ന് പല്ലിശ്ശേരി പറയുന്നു. പലരും ഈ വാര്‍ത്ത കേട്ടപ്പോള്‍ ചിരിക്കുകയാണ് ഉണ്ടായത്. ഉപേഷിച്ചിട്ടു പോയ, മുന്‍ ഭര്‍ത്താവിന് കരള്‍ കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

ഇരുവരും വേര്‍പിരിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുമ്പോള്‍ ിങ്ങനൊക്കെ നടക്കുമോ എന്നാണ് പലരുടെയും സംശയം. മനുഷ്യ മനസുകളുടെ കാര്യമാണ്. ഒന്നും പറയുവാനാകില്ല. അവര്‍ പിരിയാനുള്ള കാരണം അവരുടെ മാത്രം കാര്യമാണ്. എന്ത് തന്നെയായാലും ബാലയ്ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ അധികം വൈകാതെ തന്നെ നടക്കും.

തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വേറെ ആരുടെയും കരള്‍ കിട്ടിയില്ലെങ്കില്‍ കരള്‍ നല്‍കാന്‍ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അത് അഭിന്ദനീയമാണെന്നും കരള്‍ മാറ്റി വെയ്ക്കാതെ തന്നെ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പല്ലിശ്ശേരി തന്റെ വീഡിയോയിലൂടെ പറയുന്നു.

More in News

Trending

Recent

To Top