പത്ത് വര്‍ഷത്തോളം സിനിമകള്‍ ചെയ്യാന്‍ അനുവദിക്കാതെ എന്നെ ദ്രോഹിച്ചു ; ആ വാശിയില്‍ നിന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് ഉണ്ടായത് !
മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് വിനയൻ. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് പ്രശസ്ത സംവിധായകൻ വിനയൻ. സിജു വിൽസൺ നായകനായി എത്തുന്ന ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടു ആണ് വിനയൻ ഒരുക്കി ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ വിനയന്‍ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ ഇക്കാര്യം പങ്കുവെച്ചത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധ പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാലാണ്. മമ്മൂട്ടിയാണ് സംഘര്‍ഷാത്മകമായ കാലഘട്ടത്തിന്റെ വിവരണം നല്‍കുന്നത്.അതേസമയം തന്നോട് വൈരാഗ്യം വച്ച് പുലര്‍ത്തുന്ന സംവിധായകരും മലയാള സിനിമയില്‍ ഉണ്ടെന്നും വിനയന്‍ പറഞ്ഞു.
പത്ത് വര്‍ഷത്തോളം സിനിമകള്‍ ചെയ്യാന്‍ അനുവദിക്കാതെ തന്നെ ദ്രോഹിച്ചപ്പോള്‍ കോടതിയെ സമീപിക്കുകയാണ് ചെയ്തതെന്നും ആ വാശിയില്‍ നിന്നാണ് വിനയന്‍ എന്ന സംവിധായകനും പത്തൊമ്പതാം നൂറ്റാണ്ടും ഉണ്ടായതെന്നും വിനയന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.സെപ്റ്റംബര്‍ എട്ട് തിരുവോണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കഥാപാത്രത്തിനായി സിജു വില്‍സണ്‍ ആറുമാസക്കാലം കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു.
ചെമ്പന്‍ വിനോദാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്. കന്നഡ ചിത്രം മുകില്‍പെട്ടയിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക.ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഗത, തുടങ്ങി ഒട്ടേറെ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഷാജികുമാറാണ് ക്യാമറ ചെയ്യുന്നത്. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. പട്ടണം റഷീദാണ് മേക്കപ്പ് ചെയ്യുന്നത്. ധന്യ ബാലകൃഷ്ണനാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.
ഫേസ്ബുക്കില്‍ വിനയന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
‘ഈ സ്നേഹം ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയ്ക്ക് കൂടുതല്‍ കരുത്തേകുന്നു. ഏറെ സന്തോഷത്തോടെയാണ് ഇന്നു ഞാനീ പോസ്റ്റ് ഇടുന്നത്.
