Actress
കാവ്യ വളരെ ഡെഡിക്കേറ്റഡാണ്, മഞ്ജു അത്ര ഡെഡിക്കേറ്റ് ചെയ്തില്ലെങ്കിലും അവർ ബോൺ ആർട്ടിസ്റ്റാണ്; മല്ലിക സുകുമാരൻ
കാവ്യ വളരെ ഡെഡിക്കേറ്റഡാണ്, മഞ്ജു അത്ര ഡെഡിക്കേറ്റ് ചെയ്തില്ലെങ്കിലും അവർ ബോൺ ആർട്ടിസ്റ്റാണ്; മല്ലിക സുകുമാരൻ
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.
ഇപ്പോഴിതാ സിനിമാ രംഗത്തെ ചില കാര്യങ്ങളിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മല്ലിക സുകുമാരൻ. പഴയ കാലത്ത് അഭിനേതാക്കൾക്ക് സെറ്റിൽ അച്ചടക്കം ഉണ്ടായിരുന്നെന്ന് മല്ലിക സുകുമാരൻ പറയുന്നു. കാലത്തെ വന്ന് ടിക് ടോക്കും മറ്റും ചെയ്ത് ക്യാമറയുടെ മുന്നിൽ വന്ന് എന്താണ് ചേട്ടാ ഞാൻ പറയേണ്ടേ എന്ന് ചോദിക്കും. അതൊക്കെ തന്നെ പോലുള്ളവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.
സിനിമാ രംഗത്ത് പലപ്പോഴും ആതമാർത്ഥത കുറവ് കാണിക്കുന്നത് പെൺകുട്ടികളാണ്. പെൺകുട്ടികൾ ഇതൊരു ഗ്ലാമർ ഫീൽഡാണെന്ന് കരുതുന്നു. അത് മാറണം. അവരുടെ നല്ലതിന് വേണ്ടിയാണ് താൻ പറയുന്നത്. സിനിമാ രംഗത്ത് നിൽക്കണമെങ്കിൽ വേറൊരു ദൈവാനുഗ്രഹം വേണം. എത്ര വലിയ നടിയായാലും മനസും പ്രവൃത്തിയും സത്യസന്ധമായിരിക്കണം. അങ്ങനെയുളളവരെ ഇവിടെ നിലനിന്ന് പോകുന്നുള്ളൂയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
ഇപ്പോഴത്തെ നടിമാരിൽ ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന നടിമാരെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. മഞ്ജു വാര്യർ, കാവ്യ മാധവൻ, മംമ്ത മോഹൻദാസ് എന്നിവർ വളരെ ഡെഡിക്കേറ്റഡാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. മഞ്ജു അത്ര ഡെഡിക്കേറ്റ് ചെയ്തില്ലെങ്കിലും അവർ ബോൺ ആർട്ടിസ്റ്റാണ്. പെട്ടെന്ന് മനസിലാക്കാൻ പറ്റും. ചെറുപ്പക്കാരിൽ ഒത്തിരി പേരുണ്ട്.
ഉദാഹരണത്തിന് കാവ്യ മാധവൻ. അനന്തഭദ്രം ഷൂട്ട് ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്. കാവ്യ ചോദിച്ച് മനസിലാക്കും. അന്നൊക്കെ കാവ്യയുടെ ചോദ്യങ്ങൾ ഞങ്ങൾ കൗതുകത്തോടെ നോക്കും. കൊച്ച് കുട്ടികൾ ചോദിക്കുന്നത് പോലെ ചോദിച്ച് മനസിലാക്കും. പിന്നെ മംമ്തയും. അങ്ങനെ കുറേ പേരുണ്ട്. മലയാള ഭാഷയോട് അത്ര അടുക്കാത്തവരായിരിക്കാം അതിന്റെ സീരിയെസ്നെസ് അത്രയും മനസിലാക്കാത്തത്. അത് അറിയാൻ വയ്യാത്തത് കൊണ്ടാണ്.
സെറ്റിൽ വരുന്നതിന് മുമ്പ് സീൻ രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചിട്ട് എന്താണ് കണ്ടന്റെന്നും സാഹചര്യമെന്നും മനസിലാക്കിയാൽ ചില കാര്യങ്ങൾ ഇംപ്രവൈസ് ചെയ്യാൻ പറ്റും. ഞാൻ അല്ലാതെ ഒരാൾ ഇന്നേ വരെ എനിക്ക് വേണ്ടി ഡബ് ചെയ്തിട്ടില്ല. ഞാൻ തന്നെയേ ചെയ്യൂയെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. ഷൂട്ടിംഗിൽ അലംഭാവം കാണിക്കുന്നത് മൂന്ന് നാല് പ്രമുഖർ കഴിഞ്ഞ് വരുന്ന നടിമാരാണെന്നും മല്ലിക പറയുന്നു.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ സുകുമാരൻ തന്നെ രക്ഷിക്കാൻ വേണ്ടി വന്നൊരു അവതാരമായിരുന്നു എന്ന് മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞാൻ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്.
എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരൻ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരൻ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്. നിനക്ക് ഇപ്പോൾ 39 വയസല്ലേ ആയിട്ടുള്ളു. കൊച്ച് പിള്ളേരല്ലേ, ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്. ആ സ്ഥാനത്തേക്ക് ഇനി ഒരാളെ കാണാൻ പറ്റില്ല എന്നും താരം അന്ന് പറഞ്ഞിരുന്നു.
മക്കൾക്കൊപ്പം താമസിക്കാത്തതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. പൂർണിമയും സുപ്രിയയുമെല്ലാം കൂടെ വന്ന് താമസിക്കാൻ നിർബന്ധിക്കാറുണ്ടെങ്കിലും താൻ മക്കൾക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ട്. സുകുവേട്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആൺമക്കളാണ്. കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാൻ തോന്നുമ്പോൾ പോയാൽ മതിയെന്ന് എന്നും മല്ലിക പറഞ്ഞു.
