Actress
‘ഈ വൈബ് എനിക്കിഷ്ടമായി, നിങ്ങളോടും അമ്മയോടും പിന്നെ നിങ്ങളുടെ ടീമിനോടും ഒരുപാട് സ്‌നേഹം’; അഭിരാമി സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ
‘ഈ വൈബ് എനിക്കിഷ്ടമായി, നിങ്ങളോടും അമ്മയോടും പിന്നെ നിങ്ങളുടെ ടീമിനോടും ഒരുപാട് സ്‌നേഹം’; അഭിരാമി സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎൻട്രി. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്.
സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷിനൊപ്പം ഇരിക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. അഭിരാമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘ഷി’ എന്ന കാപ്ഷനോടെയാണ് അഭിരാമി ചിത്രം പങ്കു വെച്ചത്. മഞ്ജുവിനെ പുകഴ്ത്തിയുള്ള കമന്റുകളാണ് കൂടുതലും കാണപ്പെട്ടത്. അഭിരാമിക്ക് പിന്നാലെ അമ്മ ലൈല സുരേഷും മഞ്ജുവിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ‘ഡിയർ മഞ്ജു’വെന്ന ക്യാപ്ഷനോടെ ലൈല സുരേഷും ചിത്രം പങ്കിട്ടിരുന്നു. അഭിരാമി സുരേഷിന്റെ പോസ്റ്റ് മഞ്ജു വാര്യർ സ്റ്റോറി ആക്കിയിരുന്നു.
‘ഈ വൈബ് എനിക്കിഷ്ടമായി, നിങ്ങളോടും അമ്മയോടും പിന്നെ നിങ്ങളുടെ ടീമിനോടും ഒരുപാട് സ്‌നേഹം’ എന്നായിരുന്നു മഞ്ജു സ്‌റ്റോറിയിൽ കുറിച്ചത്. ആ സ്റ്റോറി വലിയ രീതിയിൽ ആളുകളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിരാമിയും ടീമും ഒരുമിച്ച് നടത്തുന്ന കഫേയാണ് കഫേ ഉട്ടോപ്പിയ. നിരവധി വീഡിയോസും ഫോട്ടോസും കഫേയുടേതായി താരം ഷെയർ ചെയ്യാറുണ്ട്.
നിരവധി സെലിബ്രിറ്റികൾ ഈ സ്ഥലം സദർശിക്കാനായി എത്താറുണ്ട്. ഒരു കഫേ എന്നതിനപ്പുറം നല്ലൊരു സമാധാനപരമായ അന്തരീക്ഷവും കഫേ ഉട്ടോപ്പിയ നൽകുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പുതിയ സംരംഭത്തെക്കുറിച്ച് വാചാലയായി ഇടയ്ക്ക് അഭിരാമി സുരേഷ് എത്താറുണ്ട്. പ്രതിസന്ധികളൊക്കെ ഉണ്ടായിരുന്നുവെങ്കിലും തന്റെ ലക്ഷ്യം സഫലീകരിക്കുകയായിരുന്നു അഭിരാമി.
പ്രിയപ്പെട്ടവരെല്ലാം അഭിരാമിയ്ക്ക് പിന്തുണ അറിയിക്കുമ്പോൾ വിമർശനങ്ങളുമായും ചിലരെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് അത്തരക്കാരോട് അഭിരാമി മറുപടി പറയാറുള്ളത്. ഇവരെയൊന്നും ഗൗനിക്കാതെ തന്റെ സന്തോഷത്തിനൊപ്പം മുന്നോട്ട് നീങ്ങുകയാണ് അഭിരാമി. ചേച്ചി അമൃതയും അമ്മയുമെല്ലാം അഭിരാമിയ്ക്കൊപ്പം തന്നെ ഉണ്ട്.
അതേസമയം, അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങൾ കണ്ടെത്താൻ മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെയാണ് താരം ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. തമിഴ് താരം അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ശേഷമാണ് ബൈക്കിനോട് കമ്പം വന്നതെന്ന് താരം പറഞ്ഞിരുന്നു. ജീവിതത്തിലെ ഈ ഘട്ടം പരിപൂർണമായും ആസ്വദിക്കാൻ നടി തീരുമാനിച്ചിരിക്കുകയാണ്. യാത്രകളും െ്രെഡവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.
അതോടൊപ്പം കരിയറിലെ തിരക്കുകളിലും ആണ് നടി. തമിഴിൽ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിൽ ഫൂട്ടേജ് ഉൾപ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്.
ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ ‘മിസ്റ്റർ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യർ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിൽ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്. മാത്രമല്ല, ബോളിവുഡിലേയ്ക്കും നടി ചുവടുവെയ്ക്കുന്നതായി വാർത്തകൾ വന്നിരുന്നു. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.