Connect with us

ഷാരൂഖ് നായകനാകുന്ന സിനിമ താൻ നിരസിച്ചിട്ടുണ്ട്, അതുപോലെ തന്നെ ഷാരൂഖും വേണ്ടെന്ന് വച്ചിട്ടുണ്ട്; തബു

Actress

ഷാരൂഖ് നായകനാകുന്ന സിനിമ താൻ നിരസിച്ചിട്ടുണ്ട്, അതുപോലെ തന്നെ ഷാരൂഖും വേണ്ടെന്ന് വച്ചിട്ടുണ്ട്; തബു

ഷാരൂഖ് നായകനാകുന്ന സിനിമ താൻ നിരസിച്ചിട്ടുണ്ട്, അതുപോലെ തന്നെ ഷാരൂഖും വേണ്ടെന്ന് വച്ചിട്ടുണ്ട്; തബു

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും തിളങ്ങി നിന്നിട്ടുള്ള താരമാണ് തബു. നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുള്ള തബു ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയും കടന്ന് ഹോളിവുഡിൽ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് തബു. ഡ്യൂൻ പരമ്പരയിലെ പുതിയ ചിത്രത്തിലാണ് തബു അഭിനയിക്കുന്നത്.

ഈ വേളയിൽ ഷാരൂഖ് ഖാനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കഴിഞ്ഞ 22 വർഷമായി, ഒരേസമയത്ത് സിനിമയിലുണ്ടായിരുന്നിട്ടും, മുൻനിര താരങ്ങളായിരുന്നിട്ടും തബുവും ഷാരൂഖും നായകനും നായികയുമായി അഭിനയിച്ചിട്ടേയില്ല. അത് എന്തുകൊണ്ടെന്ന ചോദ്യത്തിനും തബു മറുപടി പറയുന്നുണ്ട്.

ഷാരൂഖ് നായകനാകുന്ന സിനിമ താൻ നിരസിച്ചിട്ടുണ്ട്, അതുപോലെ തന്നെ ഷാരൂഖും വേണ്ടെന്ന് വച്ചിട്ടുണ്ട് എന്നാണ് നടി പറയുന്നത്. ഞാൻ പ്രൊഡ്യൂസറോ ഡയറക്ടറോ സ്‌ക്രിപ്റ്റ് റൈറ്ററോ അല്ല. ഷാരൂഖ് ഖാൻ ആരുടെ കൂടെയാണ് സിനിമ ചെയ്യുന്നതെന്നും എനിക്ക് അറിയാൻ സാധിക്കില്ല. എനിക്ക് വരുന്ന സ്‌ക്രിപ്റ്റിന് മാത്രമെ എനിക്ക് യെസ് ഓർ നോ പറയാൻ സാധിക്കുകയുള്ളൂ.

എനിക്കും ഷാരൂഖിനും സിനിമ ഓഫറുകൾ വന്നിട്ടുണ്ട്. ഞാൻ ചിലതൊക്കെ ഒഴിവാക്കിയിട്ടുണ്ട്, അദ്ദേഹവും ഒഴിവാക്കിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്” എന്നാണ് തബു ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ തബു പറയുന്നത്. അതേസമയം, ഷാരൂഖ് ഖാന്റെ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിൽ തബു മുഖം കാണിച്ചിരുന്നു. ‘ഓം ശാന്തി ഓം’ എന്ന ഗാനരംഗത്തിൽ ഒരു സെക്കൻഡ് ഷാരൂഖിനൊപ്പം തബു ചുവടുവയ്ക്കുന്നുണ്ട്.

നെറ്റ്ഫ്‌ളിക്‌സ് ചിത്രം ക്രൂ ആണ് തബുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കരീന കപൂർ, ക്രിതി സനോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ മികച്ച വിജയമായിരുന്നു. അജയ് ദേവ്ഗണിനൊപ്പം വീണ്ടും അഭിനയിച്ച ഓറോം മേം കഹാ ധം ദാ ആണ് തബുവിന്റെ പുതിയ സിനിമ.

More in Actress

Trending