സോഷ്യല്‍ മീഡിയയില്‍ വൈറലായി കേരളത്തിലെത്തിയ സണ്ണി ലിയോണിന്റെ പുത്തന്‍ വീഡിയോ
കേരളത്തിലുള്‍പ്പെടെ നിരവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് സണ്ണി ലിയോണ്‍. താരം അടുത്തിടെയാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. അവധി ആഘോഷിക്കുന്നതിനും ഷൂട്ടിനും വേണ്ടിയാണ് കേരളത്തിലെത്തിയത് എന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സണ്ണി തിരുവനന്തപുരം വിമനത്താവളത്തില്‍ എത്തുന്നു എന്നത് ആരാധകരെ ആഹ്ലാദത്തിലാക്കിയിരുന്നു.
ഒരു സ്വകാര്യ ചാനലിലെ പരിപാടിയുടെ ഷൂട്ടിംഗാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. ഒപ്പം അവധിയാഘോഷത്തിനും പ്ലാനുണ്ട്. തലസ്ഥാനത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് സണ്ണി ലിയോണും കുടുംബവും താമസിക്കുന്നത്. ഒരു മാസത്തേക്ക് കേരളത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ ക്വറന്റൈന് ദിവസങ്ങള്‍ അവസാനിച്ച ശേഷം സണ്ണി ലിയോണ്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോക്ക് കമന്റുമായെത്തിയത്.
സം എന്ന സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ഹിന്ദി സിനിമയിലെത്തുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ, മറാത്തി ഭാഷകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ അഭിനയത്തിന് പുറമേ ജീവകാരുണ്യ മേഖലയിലും സജീവമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടു തന്നെ ആരാധകര്‍ ഏറെയാണ് താരത്തിന്. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി സണ്ണി ലിയോണും ഭര്‍ത്താവും സ്വന്തമാക്കിയിരുന്നു.
