Malayalam
ഡിംപിലിനോട് മജ്സിയയുടെ കൊടുംക്രൂരത ചെന്നൈയിൽ സംഭവിച്ചത്…. ഫിനാലെയ്ക്ക് നിൽക്കാതെ ഡിംപിൾ മടങ്ങി? തിങ്കളിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഡിംപിലിനോട് മജ്സിയയുടെ കൊടുംക്രൂരത ചെന്നൈയിൽ സംഭവിച്ചത്…. ഫിനാലെയ്ക്ക് നിൽക്കാതെ ഡിംപിൾ മടങ്ങി? തിങ്കളിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബിഗ് ബോസ് സീസണ് 3യുടെ ഫിനാലെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഫൈനലിനായി മുന്‍ സീസണുകളിലെ മല്‍സരാര്‍ത്ഥികളും സിനിമാ താരങ്ങളും എത്തിയിട്ടുണ്ട്. ഇത്തവണ വിജയ സാധ്യതകളുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ബിഗ് ബോസിന്റെ ആദ്യ സ്ഥാനങ്ങളില്‍ ഡിംപലിന്റെ പേരും മിക്കവരും പ്രവചിക്കുന്നുണ്ട്.
ബിഗ് ബോസ് വീട്ടില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഡിംപലും മജ്സിയ ഭാനുവും. തന്റെ അച്ഛന് മരിച്ച സമയത്ത് ഡിംപല്‍ പുറത്ത് വന്നിരുന്നു. ഈ സമയത്ത് ഡിംപലും കുടുംബവും തന്നെ അവഗണിച്ചുവെന്ന ഭാനുവിന്റെ ആരോപണത്തില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ശത്രുക്കളെ പോലെയായെന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിയിരിക്കുകയാണ്
ഇപ്പോൾ ഇതാ ഡിംപലിനെ കുറിച്ചുളള സഹോദരി തിങ്കളിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഡിംപല്‍ ചെന്നൈയില്‍ നല്ല വിഷമത്തിലാണ് ഉളളതെന്ന് പറയുകയാണ് തിങ്കള്‍. യൂടൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് സഹോദരിയെ കുറിച്ച് തിങ്കള്‍ സംസാരിച്ചത്. ഇതിന്റെ കാരണം മജ്സിയ ഭാനുവാണെന്നും തിങ്കള്‍ പറയുന്നു. ഡിംപല്‍ ഹാപ്പിയാണോ എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പലരും ചോദിച്ചിരുന്നു. ഡിംപല്‍ ഹാപ്പി ആണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇനി പറയാതിരിക്കാന്‍ വയ്യ, ഡിംപലിനെ വിളിച്ചപ്പോള്‍ അവള് നല്ല വിഷമത്തിലായിരുന്നു.
നല്ല ദേഷ്യത്തിലായിരുന്നു. മജ്സിയ ഭാനു ആണ് ഇതിന് കാരണം. ഫിനാലെ ചെയ്യുന്നില്ല എന്ന് വരെ ഡിംപലിന്റെ മനസില്‍ വന്നു. ഒരു ഷോയ്ക്ക് പോയ വ്യക്തി, പോയി വന്നിട്ടും ഇത്രയും ഉപദ്രവം സഹിച്ചിട്ടും നമ്മള് ഇന്നും ചിരിക്കാറുളളത് നമുക്ക് അങ്ങനെ ഒന്നും എല്ക്കാറില്ലാത്തുകൊണ്ടാണ്. എന്തൊക്കെ വന്നാലും മുന്നോട്ടുപോവുക എന്നതാണ് ഞങ്ങളുടെ രീതി. മജ്സിയ ഇപ്പോ കുറച്ച് ഓവറായിട്ടുണ്ടെന്നും തിങ്കള്‍ പറയുന്നു.
ഡിംപലോ ഞാനോ ഇതുവരെ ആരെയും സോഷ്യല്‍ മീഡിയ വഴി ഇന്‍സള്‍ട്ട് ചെയ്തിട്ടില്ല. ഫിനാലെ സമയത്ത് ഒരു പെര്‍ഫോമന്‍സിനിടെ മജ്സിയ ഭാനു എന്ന് പറയുന്ന പെണ്‍കുട്ടി ഡിംപലിനെ ഫ്രോഡ് എന്നും, ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ എന്നൊക്കെ പറയുന്നു. നീ ജൂലിയറ്റിന്റെ കഥ വിറ്റ് കാശുണ്ടാക്കിയതല്ലെ എന്നാണ് ഡിംപലിനോട് മജ്സിയ പറയുന്നത്. എനിക്ക് മജസിയയോട് പറയാനുളളത് വില്‍ക്കാനുളള സ്വഭാവം നിങ്ങള്‍ക്കുണ്ടാവും. എന്നാല്‍ ഞങ്ങള്‍ക്കതില്ല. ഞങ്ങള്‍ക്ക് അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല.
ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളുടെ കുടുംബം മുന്നോട്ടുപോവുന്നത്. ഡിംപല്‍ ഇന്ന് വോയിസ് നോട്ട് അയച്ചിരുന്നു. ഇന്നലത്തെ മജ്സിയയുടെ വൃത്തിക്കെട്ട മനോഭാവം കണ്ട ഉടനെ തന്നെ ഞാന്‍ എഷ്യാനെറ്റിനെയും എന്‍ഡമോള്‍ ടീമിനെയും ആക്ഷന്‍ എടുക്കാന്‍ അറിയിച്ചിരുന്നു. കാരണം ഇങ്ങനെ തന്നെ തുടരുവാണെങ്കില്‍ ഡിംപല്‍ ഫൈനലില്‍ പങ്കെടുക്കില്ല. ചാനല്‍ ടീം അവരുടെതായ രീതിയില്‍ മജ്സിയയെ പറഞ്ഞു മനസിലാക്കിയിരുന്നു. എന്നാല്‍ മജ്സിയ വീണ്ടും റീപ്പിറ്റ് ചെയ്തു
ഡിംപലിനെ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഡിംപല്‍ ഒരു ഷൂട്ടിനാണ് അവിടെ പോയത്. അവള്‍ക്ക് ചിരിക്കാതെ ഒരു കാര്യം ചെയ്യാന്‍ കഴിയില്ല. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും അവള് ചിരിക്കുന്നുണ്ട്. മജ്സിയ ഇങ്ങനെ ചെയ്യുന്നത് തുടരുമ്പോള്‍ ആരും ആക്ഷന്‍ എടുക്കുന്നില്ല. നിങ്ങളാണ് ഡിംപലിനെ സപ്പോര്‍ട്ട് ചെയ്തത്. എനിക്ക് നിങ്ങളുടെ സഹായം വേണം. ഇത് എല്ലായിടത്തും എത്തിക്കൂ. മജ്സിയയ്ക്കെതിരെ ആക്ഷന്‍ വേണം, തിങ്കള്‍ ഭാല്‍ യൂടൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറഞ്ഞു.
