Malayalam
അശ്വതിയുടെ ‘വഴി’ക്ക് നിറഞ്ഞ കൈയ്യടി; അല്ലെങ്കിലും അശ്വതി ചേച്ചി പോളിയല്ലേയെന്ന് ആരാധകർ
അശ്വതിയുടെ ‘വഴി’ക്ക് നിറഞ്ഞ കൈയ്യടി; അല്ലെങ്കിലും അശ്വതി ചേച്ചി പോളിയല്ലേയെന്ന് ആരാധകർ
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകിയായും, അഭിനയത്രിയായും , റേഡിയോ ജോക്കിയായും തിളങ്ങുകയാണ് താരം. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി അഭിനയത്തിലേക്ക് കടന്നുവന്നത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു.
എഴുത്തുകാരി എന്ന നിലയ്ക്കും അശ്വതി ഇപ്പോള്‍ അറിയപ്പെടുന്നുണ്ട്. താരത്തിന്റെ ‘ഠ യില്ലാത്ത മുട്ടായികള്‍’ എന്ന പുസ്തകം വായനക്കാരുടെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതി തന്റെ കവിതകളും നുറുങ്ങെഴുത്തുകളുമെല്ലാം അവിടെ പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം അശ്വതി പങ്കുവച്ച പുതിയ കവിതയും ആരാധകര്‍ സ്വീകരിച്ചിരുന്നു.വഴി എന്നതാണ് പുതിയ കവിതയ്ക്ക് കൊടുത്തിരിക്കുന്ന പേര്. നഷ്ടപ്രണയത്തെ ഗ്രാമ-നഗര ജീവിതങ്ങളോടുപമിച്ചാണ് വഴി വായനക്കാരുടെ ഹൃദയത്തിലേക്ക് വഴി തുറക്കുന്നത്.
നിരവധി പേരാണ് കവിതയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. ഒരു കവയത്രിയെന്ന നിലയ്ക്കും അശ്വതിയെ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം. കവിതയെ സംബന്ധിച്ചുള്ള ചില സംശയങ്ങള്‍ക്കും അശ്വതി മറുപടി നല്‍കിയിട്ടുണ്ട്.
