Connect with us

പൃഥ്വിരാജ് നായകനായ ഒരു ചരിത്ര സിനിമയും കൂടാതെ ഒരു മോഹൻലാൽ സിനിമയും ഉടൻ ; വെളിപ്പെടുത്തി സന്തോഷ് ശിവൻ!

Movies

പൃഥ്വിരാജ് നായകനായ ഒരു ചരിത്ര സിനിമയും കൂടാതെ ഒരു മോഹൻലാൽ സിനിമയും ഉടൻ ; വെളിപ്പെടുത്തി സന്തോഷ് ശിവൻ!

പൃഥ്വിരാജ് നായകനായ ഒരു ചരിത്ര സിനിമയും കൂടാതെ ഒരു മോഹൻലാൽ സിനിമയും ഉടൻ ; വെളിപ്പെടുത്തി സന്തോഷ് ശിവൻ!

പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവൻ. ഛായാഗ്രഹകനും സംവിധായകനുമായി തിളങ്ങിയ അദ്ദേഹം താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലായിരുന്നു സന്തോഷ് ശിവൻ അഭിനേതാവിന്റെ കുപ്പായം അണിഞ്ഞത്

പൃഥിരാജിനെ കൂടാതെ ഒരു മോഹൻലാൽ ചിത്രവും പ്ലാൻ ചെയ്യുന്നുണ്ടന്ന് വ്യക്തമാക്കിയിരിക്കുകുയാണ് സന്തോഷ് ശിവൻ. സന്തോഷ് ശിവൻ സംവിധാനം ചെയ്ത് മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തിലെത്തിയ പുതിയ ചിത്രം ജാക്ക് ആൻഡ് ജിൽ ഈ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

ഇത് കൂടാതെ താൻ രണ്ട് ചിത്രങ്ങളാണ് ഇനി ചെയ്യാൻ പോകുന്നതെന്ന് ഒരു പത്രമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായ ഒരു ചരിത്ര സിനിമയാണ് താൻ പ്ലാൻ ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പൃഥ്വിരാജ് സുകുമാരനോട് കഥ പറഞ്ഞു എല്ലാം ഓകെ ആയാൽ അടുത്ത വർഷം ഈ ചിത്രത്തിന്റെ ജോലികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്‌ത ബാറോസിന്റെ ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ. അതിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ അദ്ദേഹം, അതിനു മുമ്പ് തന്നെ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ, ഒരു നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രത്തിന് വേണ്ടിയുള്ള ഒരു ഭാഗവും സംവിധാനം ചെയ്തു തീർത്തിരുന്നു.

സിദ്ദിഖ് ആണ് അതിൽ നായക വേഷം ചെയ്തത്. ,. അതിലൊന്ന് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രമാണ്. കാലാപാനിക്ക് ശേഷം ഒരിക്കൽ കൂടി മോഹൻലാൽ-പ്രിയദർശൻ ചിത്രത്തിന്റെ ഭാഗമാവുകയാണ് സന്തോഷ് ശിവൻ.

അതിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരിക.. ഇതൊരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായാവും ഒരുക്കുക. നേരത്തെ അനന്തഭദ്രം, ഉറുമി എന്നീ ചിത്രങ്ങൾ സന്തോഷ് ശിവൻ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തു വന്നിട്ടുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top