Connect with us

കാലം മാറിയിട്ടും ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾക്ക് മാത്രമാണ് വിമർശനം; കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റുമുണ്ട് ; ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ പറയുന്നു!

Movies

ഇന്ദ്രൻസ്, ദുർ​ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത ചിത്രം ഉടലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ദ്രൻസും ദുർഗ കൃഷ്ണയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായ ചിത്രം ഇരുപത് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്.

ചിത്രത്തിൽ ധ്യാനും ദുർഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ചിത്രം റീലിസ് ചെയ്യ്തതിനു പിന്നാലെ ഏറെ ചർച്ചയായിരുന്നു. ഇത്തരം രംഗങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കി ദുർഗ കൃഷ്‌ണയും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റുമുണ്ടന്ന് വ്യക്തമാക്കി ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ.

ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു രതീഷ് രഘുനാഥന്റെ പ്രതികരണം. കാലം മാറിയിട്ടും ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ നടികൾ മാത്രമാണ് വിമർശനം കേൾക്കാറുള്ളതെന്നും സംവിധായകൻ വ്യക്തമാക്കി.

താനൊരിക്കലും വായുവിൽ നോക്കി ഉമ്മ വയ്ക്കുകയായിരുന്നില്ലെന്നായിരുന്നു ദുർഗാ കൃഷ്ണ പ്രതികരിച്ചത് . എന്റെ കൂടെ ഒരു മെയിൽ ആർട്ടിസ്റ്റും ഉണ്ടായിരുന്നു. വിമർശനങ്ങൾ എപ്പോഴും തനിക്കാണ് ലഭിക്കാറുള്ളതെന്നും ദുർഗ മുൻപുണ്ടായ ഒരു വിവാദത്തെ ചൂണ്ടിക്കാട്ടി പറഞ്ഞു.

’സിനിമയ്ക്കുള്ളിൽ നിന്നല്ല പുറത്തു നിന്നാണ് വിമർശനങ്ങളേറെയും വരുന്നത്. ഇത്തരം സീനുകൾ കഥയ്ക്ക് ആവശ്യമാണെന്ന് സിനിമയ്ക്കുള്ളിലുള്ളവർക്ക് അറിയാം. അല്ലാതെ അപ്പോഴത്തെ ഒരു സുഖത്തിന് നമ്മൾ ഡയറക്‌ടറോട് പോയി ആവശ്യപ്പെടുന്നതല്ല നമുക്ക് ഇങ്ങനെയൊരു സീൻ തരുമോ എന്ന്. അത് സിനിമക്ക് വേണ്ട ഒരു കാര്യമാണ്. സിനിമക്കകത്ത് ഉള്ളവർക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ സിനിമയ്‌ക്കുള്ളിൽ നിന്ന് വിമർശനം വന്നിട്ടില്ല. ടീസർ ഇറങ്ങിയപ്പോൾ ഇത്തരം രംഗങ്ങൾ സംസാര വിഷയമായെങ്കിലും ഇപ്പോൾ സിനിമയാണ് ചർച്ചാവിഷയം’ – ദുർഗ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top