Connect with us

പ്രണയ വിവാഹത്തിലെ താളപ്പിഴകള്‍ തന്നെ ബാധിച്ചിരുന്നു; മക്കളുടെ കാര്യങ്ങള്‍ ഞങ്ങളൊന്നിച്ച് ചെയ്യും! വിവാഹമോചനത്തെക്കുറിച്ച് വിജയ് യേശുദാസ് !

Movies

പ്രണയ വിവാഹത്തിലെ താളപ്പിഴകള്‍ തന്നെ ബാധിച്ചിരുന്നു; മക്കളുടെ കാര്യങ്ങള്‍ ഞങ്ങളൊന്നിച്ച് ചെയ്യും! വിവാഹമോചനത്തെക്കുറിച്ച് വിജയ് യേശുദാസ് !

പ്രണയ വിവാഹത്തിലെ താളപ്പിഴകള്‍ തന്നെ ബാധിച്ചിരുന്നു; മക്കളുടെ കാര്യങ്ങള്‍ ഞങ്ങളൊന്നിച്ച് ചെയ്യും! വിവാഹമോചനത്തെക്കുറിച്ച് വിജയ് യേശുദാസ് !

ഗായകനായി മാത്രമല്ല, അഭിനേതാവായും ശ്രദ്ധ നേടിയ താരമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. 2000-ല്‍ പിന്നണി ഗാനരംഗത്ത് ചുവടുവെച്ച വിജയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ മാത്രമല്ല, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെയും മികച്ച ഗായകനായി മാറാന്‍ വിജയ് യേശുദാസിന് കഴിഞ്ഞു. ഇന്ന് സിനിമ ഇന്‍ഡസ്ട്രിയിലെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയ് മാത്രമല്ല, മകള്‍ അമേയയും സംഗീതാഭിരുചിയുള്ള ഗായികയാണ്.

തന്റെ 21 വര്‍ഷത്തെ പാട്ടുജീവിതത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ വിജയ്. ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് വിജയ് തന്റെ കലാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറന്നത്. അതോടൊപ്പം താനും ഭാര്യ ദര്‍ശനയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും തുറന്നുപറയുന്നു.

ധനുഷുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദര്‍ശനയെക്കുറിച്ച് സൂചിപ്പിച്ചത്. ധനുഷും വിജയ്‌യും ക്ലാസ്‌മേറ്റ്‌സായിരുന്നോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനായിരുന്നു വിവാഹജീവിതത്തെക്കുറിച്ച് വിജയ് യേശുദാസ് മനസ്സു തുറന്നത്. എന്റെയും ധനുഷിന്റെയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചതെന്ന് വിജയ് പറയുന്നു. ‘ഇപ്പോള്‍ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവര്‍ക്കും അറിയാം.’ വിജയ് യേശുദാസ് പറയുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസും ദര്‍ശനയും. ‘വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.’

പക്ഷെ, കുടുംബാംഗങ്ങള്‍ അതിനെ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുകയാണ് ഇക്കാര്യം.

പക്ഷെ, ഇത്തരം തീരുമാനങ്ങള്‍ എന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാണ് അനുഭവം. ചിലപ്പോഴൊക്കെ തളര്‍ന്നിട്ടുണ്ട്, എങ്കിലും അതില്‍നിന്ന് പുനരുജ്ജീവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. ജീവിതത്തില്‍ നമ്മള്‍ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ കാര്യങ്ങളല്ലേ ഒരു കലാകാരന്‍ എന്ന നിലയില്‍ നമുക്ക് പ്രചോദനമാകുന്നത്. അക്കാര്യത്തില്‍ താന്‍ വളരെ സ്‌ട്രോങ്ങാണെന്നും വിജയ് യേശുദാസ് പറയുന്നു.
വിജയ് യേശുദാസും ദര്‍ശനയും വിവാഹമോചിതരായി എന്ന തരത്തിന്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവരും മൗനം പാലിക്കുകയായിരുന്നു. ഇതാദ്യമായാണ് വിജയ് തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്.

2002-ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്‌യും ദര്‍ശനയും കണ്ടുമുട്ടിയത്. അച്ഛന്‍ യേശുദാസിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു ദര്‍ശനയുടെ അമ്മയും അച്ഛനുമെല്ലാം. അതിനാല്‍ കുടുംബപരമായി നേരത്തെ തന്നെ അറിയാമായിരുന്നു. പിന്നീടൊരിക്കല്‍ ചെന്നൈയിലെ യേശുദാസിന്റെ വീട്ടില്‍ വെച്ചാണ് സൗഹൃത്തിലായത്. ഇരുവര്‍ക്കുമിടയില്‍ അന്ന് രൂപപ്പെട്ട സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞപ്പോഴും എതിര്‍പ്പില്ലായിരുന്നു. ദര്‍ശനയുടെ പഠനത്തിനു ശേഷം വിവാഹം നടത്തിയാല്‍ മതിയെന്ന ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെ 2007 ജനുവരി 21-ന് ആയിരുന്നു വിജയ്‌യുടെയും ദര്‍ശനയുടെയും വിവാഹം. അമേയയും അവ്യാനുമാണ് മക്കള്‍.

Continue Reading

More in Movies

Trending

Recent

To Top