Connect with us

പ്രായമായ സ്വന്തം അച്ഛനെ ഇതെന്റെ അച്ഛന്‍ ആണെന്ന് പറയാന്‍ മടി കാണിക്കുന്നതുപോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടി; സാജു നവോദയ

Malayalam

പ്രായമായ സ്വന്തം അച്ഛനെ ഇതെന്റെ അച്ഛന്‍ ആണെന്ന് പറയാന്‍ മടി കാണിക്കുന്നതുപോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടി; സാജു നവോദയ

പ്രായമായ സ്വന്തം അച്ഛനെ ഇതെന്റെ അച്ഛന്‍ ആണെന്ന് പറയാന്‍ മടി കാണിക്കുന്നതുപോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടി; സാജു നവോദയ

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നിലപാടുകൾ വ്യക്താക്കി താരങ്ങൾ എത്താറുണ്ട്. സ്ഥാനാർഥികൾക്കായി വോട്ട് ചോദിക്കാൻ നേരിട്ടെത്തുകയാണ് താരങ്ങൾ. നമുക്കെല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും, അത് തുറന്നു പറയാന്‍ ആരും മടിക്കേണ്ടതില്ലെന്നും ഒപ്പം താന്‍ ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണെന്നും സാജു നവോദയ

‘നമുക്കെല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് തുറന്നു പറയുവാനുള്ള ധൈര്യം വേണം. കുറെ കാലം കഴിഞ്ഞു പ്രായമായ സ്വന്തം അച്ഛനെ ഇതെന്റെ അച്ഛന്‍ ആണെന്ന് പറയാന്‍ മടി കാണിക്കുന്നതുപോലെയാണ് സ്വന്തം രാഷ്ട്രീയം തുറന്നു പറയുവാനുള്ള മടിയും. നാളെ ഞാന്‍ ഇടതുപക്ഷമാണെന്ന് ആരെങ്കിലും എഴുതിയാല്‍ എഴുതുന്ന ആള്‍ക്കും ഒരു ചിന്താഗതി ഉണ്ടല്ലോ അവനും അത് പറയാന്‍ ധൈര്യം കാണിക്കണമെന്ന് സാജു പറയുന്നു.

സാജുവിന്റെ വാക്കുകള്‍.

‘രണ്ട് കുഞ്ഞുങ്ങള്‍ മൃഗീയമായി കൊല്ലപ്പെടുന്നിടത്ത് നാളെ നമുക്ക് ഒരു കുഞ്ഞുണ്ടായാല്‍ അതും ഒരു പെണ്‍കുഞ്ഞും കൂടെ ആയാല്‍ എങ്ങനെ വളര്‍ത്തും. അതുകൊണ്ടാ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടെന്നു പറഞ്ഞത്. കുട്ടികള്‍ ഉണ്ടാകുന്നതിനായി ചികിത്സ ചെയ്തിരുന്നവരാണ് ഞങ്ങള്‍. എന്നാല്‍ അതിനു ശേഷം ചികിത്സ നടത്തിയിട്ടില്ല. വാളയാര്‍ പീഡനം നടത്തിയവനെയൊക്കയാണ് സെന്‍സര്‍ ചെയ്യേണ്ടത് അല്ലാതെ പാവം നിര്‍മ്മാതാക്കളെയല്ല’, വാളയാര്‍ വിഷയത്തില്‍ മുൻപ് നടത്തിയ നിലപാടിനെക്കുറിച്ച്‌ സാജു അഭിപ്രായം പങ്കുവച്ചു.

ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണെന്നും പി ഡി സിയ്ക്ക് പഠിക്കുമ്പോൾ എസ് എഫ് ഐയുടെ പാനലില്‍ നിന്ന് മത്സരിച്ച്‌ ജയിച്ചിട്ടുമുണ്ടെന്നും സാജു നവോദയ കൂട്ടിച്ചേര്‍ത്തു. എസ് എഫ് ഐയുടെ പഠന ക്യാമ്ബിലൊക്കെ പങ്കെടുത്ത ഓര്‍മകളും അദ്ദേഹം പറയുകയുണ്ടായി. ‘പഞ്ചായത്ത് ഇലക്ഷനില്‍ വിജയത്തില്‍ സുഹൃത്ത് ബന്ധങ്ങള്‍ വലിയ പങ്കു വഹിക്കും. വ്യക്തിബന്ധങ്ങള്‍ സ്വാധീനിക്കും. പല സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അങ്ങനെ കണ്ടിട്ടുണ്ട്, പലരും പാര്‍ട്ടിയൊക്കെ മറന്നു വോട്ട് ചെയ്യാറുണ്ട്. കുറച്ച വര്‍ഷങ്ങളായി വോട്ട് ചെയ്യാന്‍ പറ്റിയിട്ടില്ല ഈ വര്‍ഷം ചെയ്യാന്‍ പറ്റും’, തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് സാജു നവോദയ മറുപടി നല്‍കി. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം വരണമെന്ന ആഗ്രഹവും അദ്ദേഹം വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top