Malayalam
അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് തനിക്ക് ഇപ്പോഴും മെസേജുകള്‍ ലഭിക്കുന്നുണ്ട്, നിങ്ങള്‍ക്ക് വിമര്‍ശിക്കാം, വെറുക്കാം; ഒന്നിനോടും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, പൊട്ടിച്ചിരിക്കുക മാത്രമാണ് ചെയ്യുകയെന്ന് പ്രിയാമണി
അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് തനിക്ക് ഇപ്പോഴും മെസേജുകള്‍ ലഭിക്കുന്നുണ്ട്, നിങ്ങള്‍ക്ക് വിമര്‍ശിക്കാം, വെറുക്കാം; ഒന്നിനോടും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, പൊട്ടിച്ചിരിക്കുക മാത്രമാണ് ചെയ്യുകയെന്ന് പ്രിയാമണി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളവുമായി അടുത്ത ബന്ധമുള്ള പ്രിയ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.
2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.
2003 മുതല്‍ പ്രിയ സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. സിനിമയില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മലയാളം റിയാലിറ്റി ഷോകളില്‍ പ്രിയാമണി എത്താറുണ്ട്. അതിനാല്‍ തന്നെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയ മണി പ്രിയങ്കരിയാണ്.അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ വെബ് സീരിസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി. എന്നാല്‍ ഇപ്പോഴിതാ തന്റെ കഥാപാത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയാമണി.
തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളുമെല്ലാം നേട്ടമാണ് എന്നാണ് പ്രിയാമണി പറയുന്നത്. താന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് വിമര്‍ശിക്കാം, വെറുക്കാം. പക്ഷെ അപ്പോഴാണ് തന്റെ കഥാപാത്രം ശരിയായിരുന്നു എന്നും രണ്ടാം സീസണിലേക്ക് എത്തിയപ്പോള്‍ വളര്‍ന്നിട്ടുണ്ടെന്നും മനസിലാകുന്നത്.
നിങ്ങള്‍ ശ്രീകാന്തിനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് തനിക്ക് ഇപ്പോഴും മെസേജുകള്‍ ലഭിക്കുന്നുണ്ട്. ദിവസവും മെസേജുകള്‍ വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പോലും അരവിന്ദിന് വേണ്ടി നിങ്ങള്‍ അങ്ങനെ ചെയ്തുവല്ലേയെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ശ്രീകാന്തിനെ നിങ്ങള്‍ ചതിച്ചുവെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.
അതിനോടൊന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൊട്ടിച്ചിരിക്കുക മാത്രം ചെയ്യും. തന്റെ അഭിനയം ഇംപാക്ട് സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് അതിന്റെ അര്‍ത്ഥം. അതുകൊണ്ട് അവര്‍ തന്നെ വെറുക്കുന്നു. എന്നാല്‍ തന്റെ പ്രകടനത്തിനുള്ള പോസിറ്റീവ് പ്രതികരണമായാണ് അതിനെ എടുക്കുന്നത് എന്ന് പ്രിയാമണി വ്യക്തമാക്കി.
അതേസമയം, മലയാളത്തില്‍ അധികം ചിത്രങ്ങള്‍ ചെയ്യാത്തതിനെ കുറിച്ചും പ്രിയ മണി പറഞ്ഞിരുന്നു. മലയാളം തനിക്ക് ഒരിക്കലും വിടാന്‍ പറ്റില്ലെന്നാണ് പ്രിയ പറയുന്നത്. നല്ല സിനിമകള്‍ ലഭിക്കാത്തത് കൊണ്ടാണോ മലയാളത്തില്‍ ഗ്യാപ്പ് എന്ന ചോദ്യത്തിനായിരുന്നു നടി ഉത്തരം നല്‍കിയത്.”എന്തായാലും തനിക്ക് മലയാളം സിനിമ വിടാന്‍ പറ്റില്ല. സത്യല്‍ കുറച്ച് പ്രൊജക്ടുകള്‍ തനിക്ക് വരുന്നുണ്ട്. പക്ഷെ എനിക്ക് എടുക്കാന്‍ പറ്റുന്നില്ല.വേറെ പ്രൊജക്ടിന്റെ ഡേറ്റ് ക്ലാഷായത് കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ നല്ലൊരു മലയാളം ചിത്രം വന്നാല്‍ ചെയ്യും” നടി പറയുന്നു.
കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളില്‍ സജീവമാണ്. പല ഭാഷകളിലായി നിരവധി പുരസ്കാരങ്ങളും നടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിത തന്റെ ഇഷ്ടമുളള ഭാഷ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. എല്ലാ ഭാഷയും തനിക്ക് ഇഷ്ടമുള്ള ഭാഷയാണെന്നാണ് പ്രിയാമണി പറയുന്നത്. കൂടാതെ സിനിമയില്‍ ഭാഷ തനിക്ക് ഒരു പ്രശ്നമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. തനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ ആരാധകരേയും കിട്ടുന്നുണ്ട്.
ആദ്യം സൗത്തില്‍ നിന്നാണ് കൂടുതല്‍ ആരാധകരെ ലഭിച്ചിരുന്നത്. എന്നാല്‍ ഫാമിലി മാന്‍, ഹിസ് സ്റ്റോറി, ചെന്നൈ എക്സപ്രസ് പോലുള്ള ചിത്രങ്ങള്‍ ചെയ്തപ്പോള്‍ നോര്‍ത്തില്‍ നിന്നും മികച്ച ആരാധകരെ കിട്ടി. കൂടാതെ ഒടിടി ഫ്ലാറ്റ്ഫോം കൂടി സജീവമായതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുകയായിരുന്നു. ഡെയ്ലി തനിക്ക് കുറെ സന്ദേശങ്ങള്‍ വരാറുണ്ട്. അതുകൊണ്ട് ഞാന്‍ സന്തോഷവതിയാണ്. അതിനാല്‍ ഭാഷ തനിക്കൊരു പ്രശ്നമേ അല്ലയെന്നാണ നടി പറയുന്നത്. മലയാളത്തില്‍ നിന്ന് മാറി നില്ക്കുന്നുവെങ്കിലും തെന്നിന്ത്യന്‍ ബോളിവുഡ് ചിത്രങ്ങളില്‍ നടി സജീവമാണ്.
