Malayalam
ഒരു ചിത്രത്തില്‍ വളരെ ഗ്ലാമറസായി പ്രിയാമണി അഭിനയിച്ചു. അത് വലിയ പ്രശ്‌നമായി. സിനിമ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തി ചെയ്യാറു ബാലു
ഒരു ചിത്രത്തില്‍ വളരെ ഗ്ലാമറസായി പ്രിയാമണി അഭിനയിച്ചു. അത് വലിയ പ്രശ്‌നമായി. സിനിമ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തി ചെയ്യാറു ബാലു
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളവുമായി അടുത്ത ബന്ധമുള്ള പ്രിയ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.
2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്‌തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.
2003 മുതല്‍ പ്രിയ സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. സിനിമയില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മലയാളം റിയാലിറ്റി ഷോകളില്‍ പ്രിയാമണി എത്താറുണ്ട്. അതിനാല്‍ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയ മണി പ്രിയങ്കരിയാണ്.അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ വെബ് സീരിസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.
മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭര്‍ത്താവിന്റെ പേര്. വിവാഹ ശേഷം പ്രിയാമണിയെക്കുറിച്ച് സിനിമാ ലോകത്ത് വന്ന സംസാരങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു. പ്രിയാമണിയുടെ കരിയറിന്റെ നിയന്ത്രണം ഭര്‍ത്താവിന്റെ കൈയിലാണെന്ന് ഒരു ഘട്ടത്തില്‍ സിനിമാ ലോകത്ത് പ്രചരണം ഉണ്ടായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ഒരു ചിത്രത്തില്‍ വളരെ ഗ്ലാമറസായി പ്രിയാമണി അഭിനയിച്ചു. അത് വലിയ പ്രശ്‌നമായി. സിനിമ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതായും അന്ന് വാര്‍ത്തകള്‍ വന്നിരുന്നെന്ന് ചെയ്യാറു ബാലു ഓര്‍ത്തു.
പ്രിയാമണിയെക്കുറിച്ച് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. പക്ഷെ തുടരെ തമിഴകത്ത് സിനിമകള്‍ ചെയ്യാത്തതിനാല്‍ അധികം ചര്‍ച്ചയായില്ല. പ്രൊഡക്ഷന്‍ കമ്പനികളുമായി കോള്‍ ഷീറ്റിന്റെ പ്രശ്‌നമൊന്നും പ്രിയാമണിക്ക് വന്നിട്ടില്ല. വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ഇത് സഹായിച്ചെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. തമിഴില്‍ പ്രിയാമണിയുടെ കഴിവ് വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ലെന്ന അഭിപ്രായം സംവിധായകര്‍ക്ക് പോലും ഉണ്ടെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. ആഗായം തമിഴ് എന്ന യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
ഭര്‍ത്താവിന് തന്റെ കരിയറിന് മേല്‍ നിയന്ത്രണം ഉണ്ടെന്ന് പ്രിയാമണി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമകളുടെ കഥ ഭര്‍ത്താവുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും നടി അന്ന് വ്യക്തമാക്കി. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കില്ല എന്നത് മുസ്തഫയെ വിവാഹം കഴിച്ച ശേഷം എടുത്ത തീരുമാനമാണെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട ഉത്തരവാദിത്വം ആണതെന്ന് കരുതുന്നു. അത്തരം രംഗങ്ങള്‍ വന്നാല്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് തുറന്ന് പറയുമെന്നും താരം വ്യക്തമാക്കി.
അടുത്തിടെ ഹിസ് സ്‌റ്റോറി എന്ന സീരിസില്‍ അഭിനയിക്കവെ ഇന്റിമേറ്റ് രംഗം ഒഴിവാക്കിയതിനെക്കുറിച്ചും പ്രിയാമണി സംസാരിച്ചിരുന്നു. സീരിസില്‍ ഭര്‍ത്താവുമായുള്ള ഒരു ഇന്റിമേറ്റ് രംഗമുണ്ട്. കഥ പറയുമ്പോള്‍ സംവിധായകന്‍ ഈ രംഗത്തെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍ ഓണ്‍സ്‌ക്രീനില്‍ ചുംബിക്കാനോ മേക്കൗട്ട് ചെയ്യാനോ തയ്യാറല്ലെന്ന് കരാറില്‍ എഴുതിയിട്ടുണ്ടെന്ന് വ്യക്തമാക്കി. കവിളില്‍ ഒരു ചുംബനത്തിനപ്പുറം അത്തരത്തിലുള്ള ഒരു രംഗത്തിലും താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് പ്രിയാമണി അന്ന് വ്യക്തമാക്കി.
നിലവില്‍ ജവാന്‍ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് പ്രിയാമണി. നയന്‍താരയാണ് നായികയെങ്കിലും ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്കും ലഭിച്ചത്. ചെന്നൈ എക്‌സ്പ്രസിലിലെ ഡാന്‍സ് നമ്പറിന് ശേഷം ഷാരൂഖ് ഖാനൊപ്പം പ്രിയാമണി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന സിനിമ കൂടിയാണ് ജവാന്‍. മലയാളത്തില്‍ നേര് എന്ന ചിത്രമാണ് പ്രിയാമണിയുടേതായി പുറത്തിറങ്ങാനുള്ളത്.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫാണ്. ഏറെ നാളുകള്‍ക്ക് ശേഷം പ്രിയാമണി ചെയ്യുന്ന മലയാള സിനിമയാണ് നേര്. ഇതിന് പുറമെ ബോളിവുഡില്‍ നിന്നും നടിക്ക് തുടരെ അവസരങ്ങള്‍ വരുന്നുണ്ട്. പ്രിയാമണിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.