Connect with us

ഒരു പ്രമുഖ വ്യക്തിയുടെ മുഖത്തടിച്ചു എന്ന വാര്‍ത്ത; സത്യാവസ്ഥ വെളിപ്പെടുത്തി പ്രിയാമണി

Malayalam

ഒരു പ്രമുഖ വ്യക്തിയുടെ മുഖത്തടിച്ചു എന്ന വാര്‍ത്ത; സത്യാവസ്ഥ വെളിപ്പെടുത്തി പ്രിയാമണി

ഒരു പ്രമുഖ വ്യക്തിയുടെ മുഖത്തടിച്ചു എന്ന വാര്‍ത്ത; സത്യാവസ്ഥ വെളിപ്പെടുത്തി പ്രിയാമണി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളവുമായി അടുത്ത ബന്ധമുള്ള പ്രിയ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.

2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്‌തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.

2003 മുതല്‍ പ്രിയ സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ വെബ് സീരിസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം പ്രിയാമണി അഭിനയിച്ച മലയാള ചിത്രമാണ് നേര്.ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. കരിയറില്‍ പലപ്പോഴും വിവാദങ്ങളിലും പ്രിയാമണി അകപ്പെട്ടിട്ടുണ്ട്. നടിയെക്കുറിച്ച് മുമ്പൊരിക്കല്‍ വന്ന ഗോസിപ്പ് ചര്‍ച്ചയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരു പ്രമുഖ വ്യക്തിയുടെ മുഖത്തടിച്ചു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. ഇതേക്കുറിച്ച് ഒരിക്കല്‍ പ്രിയാമണി തുറന്ന് സംസാരിച്ചിട്ടുണ്ട്. നടി അന്ന് നല്‍കിയ വിശദീകരണമാണ് വീണ്ടും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

പുറത്ത് വന്നത് പോലെ അത്ര വലിയ പ്രശ്‌നമൊന്നുമായില്ല. ആ പാര്‍ട്ടിക്കിടെ എന്റെ ഫോണ്‍ ആരോ അടിച്ചുമാറ്റി വെച്ചു. ഒരു പ്രാങ്കിന് വേണ്ടിയായിരുന്നു. എന്റെ ഫോണ്‍ കാണുന്നില്ലെന്ന് ഞാന്‍ പറയുന്നുണ്ട്. എന്റെ ചേട്ടന്റെ ഫോണായിരുന്നു അത്. ഹോട്ടലിരിക്കുന്ന സ്റ്റാഫിനോട് ഫോണ്‍ കളഞ്ഞ് പോയി, ഒന്ന് തിരയാന്‍ പറ്റുമോ എന്ന് ചോദിച്ചു. എല്ലാവരും തിരഞ്ഞു. അവസാനം ആ വ്യക്തി ഫോണ്‍ എന്റെ കൈയിലുണ്ടെന്ന് പറഞ്ഞു. എന്താണിത്, പറഞ്ഞ് കൂടെ, എന്റെ ഫോണല്ല, ചേട്ടന്റെ ഫോണാണ്. ഇത് ശരിയായില്ല എന്ന് പറഞ്ഞു.

ഞാന്‍ കുറച്ച് ദേഷ്യത്തോടെയാണ് പറഞ്ഞത്. പക്ഷെ താന്‍ അടിച്ചിട്ടില്ലെന്നും അങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളല്ല താനെന്നും പ്രിയാമണി വ്യക്തമാക്കി. തന്നില്‍ ഇഷ്ടമില്ലാത്ത ഒരു സ്വഭാവത്തെക്കുറിച്ചും പ്രിയാമണി തുറന്ന് സംസാരിച്ചു. ആരെങ്കിലും എന്തെങ്കലും പറഞ്ഞാല്‍ വിശ്വസിക്കും. ഒരുപാട് പേര്‍ പറ്റിച്ചിട്ടുണ്ട്. വ്യക്തിപരമായല്ല, പ്രൊഫഷണലായാണ്. ഇപ്പോള്‍ ഈ ഇന്‍ഡസ്ട്രി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തനിക്ക് മനസിലായെന്നും അന്ന് പ്രിയാമണി പറഞ്ഞു.

കൈരളി ടിവിയിലെ ജെബി ജംങ്ഷന്‍ എന്ന ഷോയില്‍ സംസാരിക്കവെയാണ് പ്രിയാമണി ഇതേക്കുറിച്ച് സംസാരിച്ചത്. ഇതേ ഷോയില്‍ നടന്‍ ടിനി ടോം തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തിനും പ്രിയാമണി മറുപടി നല്‍കുകയുണ്ടായി. 2014 ല്‍ ടിനി നായകനായെത്തിയ ഓടും രാജ ആടും റാണി എന്ന സിനിമയില്‍ പ്രിയാമണിയെയായിരുന്നു ആദ്യം നായികയായി പരിഗണിച്ചത്.

എന്നാല്‍ ഹീറോ ടിനി ടോമായതിനാല്‍ നടി പിന്മാറി. ഇതിന് കാരണം എന്താണെന്നായിരുന്നു ടിനി ടോമിന്റെ ചോദ്യം. ഇതിന് മടിക്കാതെ പ്രിയാമണി മറുപടി നല്‍കി. ആ സമയത്ത് ടിനി ടോം മുന്‍നിര താരമായിരുന്നില്ല. ടിനിയുടെ നായികയായി അഭിനയിക്കുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്ന് അന്ന് ചിന്തിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. പ്രിയമണിയുടെ ഈ മറുപടിയ്ക്ക് കയ്യടികളാണ് ലഭിക്കുന്നത്. ഒരു നടിയും ഇങ്ങനെ പറയാന്‍ സാധ്യതയില്ല, ഒന്നും ഒളിച്ച് വെയ്ക്കാതെ പറഞ്ഞുവല്ലോ അതിന് കയ്യടി എന്നാണ് പലരും കുറിച്ചത്.

നിലവില്‍ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് പ്രിയാമണി. നയന്‍താരയാണ് നായികയെങ്കിലും ശ്രദ്ധേയ വേഷമാണ് പ്രിയാമണിയ്ക്കും ലഭിച്ചത്. ചെന്നൈ എക്‌സ്പ്രസിലിലെ ഡാന്‍സ് നമ്പറിന് ശേഷം ഷാരൂഖ് ഖാനൊപ്പം പ്രിയാമണി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന സിനിമ കൂടിയാണ് ജവാന്‍. ബോളിവുഡില്‍ നിന്നും നടിക്ക് തുടരെ അവസരങ്ങള്‍ വരുന്നുണ്ട്. പ്രിയാമണിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

More in Malayalam

Trending