News
വിവാഹവസ്ത്രമായി തിരഞ്ഞെടുത്തത് അമ്മയുടെ പഴയ സാരി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി യാമി ഗൗതമിന്റെ വിവാഹം
വിവാഹവസ്ത്രമായി തിരഞ്ഞെടുത്തത് അമ്മയുടെ പഴയ സാരി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി യാമി ഗൗതമിന്റെ വിവാഹം
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നടി യാമി ഗൗതമും സംവിധായകന് ആദിത്യ ധറും തമ്മില്‍ വിവാഹിതരായത്. ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുത്ത് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം നടന്നത്.
ഇപ്പോഴിതാ താരത്തിന്റെ വിവാഹ വസത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അമ്മയുടെ പഴയ ഒരു സാരിയാണ് യാമി തന്റെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ചുവപ്പു നിറമുള്ള സാരിയില്‍ യാമി അതീവ സുന്ദരിയായിരുന്നു. മേക്കപ്പ് ചെയ്യുന്നതിനും യാമി ആരെയും ആശ്രയിച്ചില്ല. സ്വയം അണിഞ്ഞൊരുങ്ങിയാണ് താരം ചടങ്ങിലെത്തിയത്.
‘അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആശംസകളും ആഗ്രഹിക്കുന്നു’.. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് യാമിയും ആദിത്യ ധറും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനനായെത്തിയ ഹീറോ എന്ന മലയാളം ചിത്രത്തില്‍ നായികയായത് യാമിയായിരുന്നു. ഭൂത് പോലീസ് ആണ് യാമിയുടെ പുതിയ ചിത്രം.
