Connect with us

‘എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ..?’, നികുതി അടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന കങ്കണയെ ട്രോളി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

News

‘എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ..?’, നികുതി അടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന കങ്കണയെ ട്രോളി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

‘എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ..?’, നികുതി അടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന കങ്കണയെ ട്രോളി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണ് താന്‍ എങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ കങ്കണയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

‘എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ..?’ എന്നാണ് കങ്കണയെ കുറിച്ചുള്ള പത്ര വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍ ്ഭിപ്രായപ്പെട്ടത്. ട്വീറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പ്രൊജക്ടുകളൊന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് അടച്ചത് എന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്. നികുതി അടയ്ക്കാന്‍ വൈകി, അടയ്ക്കാത്ത ആ നികുതി പണത്തിന് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ട്, എന്നിട്ടും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവര്‍ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിത്, എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു എന്നാണ് കങ്കണ പറഞ്ഞത്.

അതേസമയം, കോവിഡ് കാലത്ത് ഏറെ വിവാദപരമായ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് കങ്കണ. കോവിഡ് വെറും ജലദോഷ പനിയാണെന്ന നടിയുടെ പ്രസ്താവ വിവാദമായിരുന്നു. പിന്നാലെ ഇത് തെറ്റാണെന്നും രോഗമുക്തിക്ക് ശേഷം തനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു.

More in News

Trending

Recent

To Top