Malayalam
‘മലയാളത്തിന്റെ നിത്യവസന്തം, നമ്മുടെ അഭിമാനം’; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിഎം സുധീരന്‍
‘മലയാളത്തിന്റെ നിത്യവസന്തം, നമ്മുടെ അഭിമാനം’; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിഎം സുധീരന്‍
മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ആരാധകരും സഹപ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
മലയാളത്തിന്റെ നിത്യവസന്തം, നമ്മുടെ അഭിമാനം പ്രിയപ്പെട്ട് മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ സപ്തതി ആശംസകള്‍ നേരുന്നു. വി.എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി പിറന്നാള്‍ ആഘോഷം ഒരു ദിനം മുന്നേ തുടങ്ങിയ ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നിട്ടുണ്ട്.
എഴുപതാം പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ എഴുതിയ കുറിപ്പ് വൈറലായിരുന്നു. സ്വന്തം ജേഷ്ഠന്റെ പിറന്നാളെന്നേ ഇച്ചാക്കയുടെ പിറന്നാളിനെപ്പറ്റി ചിന്തിക്കുമ്പോള്‍ തോന്നുന്നുള്ളൂ, തനിക്ക് മമ്മൂട്ടി സഹോദരനെപ്പോലെയാണെന്നും ഇരുകുടുംബങ്ങളും അങ്ങനെതന്നെ ആണെന്നും മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാല്‍ എന്ന വാക്കും പേരും മമ്മൂട്ടി എന്ന പേരും കൂടിച്ചേരുമ്പോഴേ പൂര്‍ത്തിയാകുന്നുള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ കുറിപ്പും വൈറലായി മാറിയിരിക്കുകയാണ്.