Malayalam
ആറാം വിവാഹ വാര്‍ഷികത്തില്‍ പോസ്റ്റുമായി ശരണ്യ മോഹന്‍; ആശംസകളുമായി ആരാധകരും
ആറാം വിവാഹ വാര്‍ഷികത്തില്‍ പോസ്റ്റുമായി ശരണ്യ മോഹന്‍; ആശംസകളുമായി ആരാധകരും
നടിയായും നര്‍ത്തകിയായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശരണ്യമോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ശരണ്യ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ വിവാഹവാര്‍ഷിക ദിനത്തിന്റെ ആശംസയുമായാണ് തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ ശരണ്യ പങ്കുവെച്ചിരിക്കുന്നത്.
ഞങ്ങളുടെ വാര്‍ഷികം ഒരു ക്ഷണിക ആഘോഷം മാത്രമാണ്, എന്നാല്‍ ഞങ്ങളുടെ വിവാഹം കാലാതീതമായ ഒന്നാണ് എന്നാണ് ശരണ്യ എഴുതിയിരിക്കുന്നത്. 2015 സെപ്റ്റംബര്‍ ആറിനാണ് ശരണ്യ വിവാഹിതയായത്. ഒട്ടേറെ പേരാണ് ശരണ്യക്ക് ആശംസകളുമായി എത്തുന്നത്.
നര്‍ത്തകി കൂടിയായ ശരണ്യ മോഹന്‍ നടന്‍ ചിമ്പുവിന് ഭരതനാട്യം പരിശീലിപ്പിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വേലായുധം അടക്കമുള്ള ചിത്രങ്ങളിലൂടെ വേഷങ്ങളിലൂടെ തമിഴകത്തും ശരണ്യ മോഹന്‍ സുപരിചിതയാണ്.