Connect with us

ഞങ്ങള്‍ വീട് വാങ്ങി; ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു, കോടികള്‍ മുടക്കിയാണ് സ്വന്തമാക്കിയത്; വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്, പക്ഷേ…തുറന്ന് പറഞ്ഞ് പേളി മാണി

Malayalam

ഞങ്ങള്‍ വീട് വാങ്ങി; ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു, കോടികള്‍ മുടക്കിയാണ് സ്വന്തമാക്കിയത്; വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്, പക്ഷേ…തുറന്ന് പറഞ്ഞ് പേളി മാണി

ഞങ്ങള്‍ വീട് വാങ്ങി; ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു, കോടികള്‍ മുടക്കിയാണ് സ്വന്തമാക്കിയത്; വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്, പക്ഷേ…തുറന്ന് പറഞ്ഞ് പേളി മാണി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഓരോ വീഡിയോയ്ക്കും താഴെ കമന്റുമായി എത്താറുള്ളത്.

ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി. പേഴ്‌സണലി ജീവിതത്തില്‍ തന്നെ സഹായിച്ച ഡാഡിയുടെ ഉപദേശങ്ങള്‍, ഒപ്പം തന്നെയും ശ്രീനിയേയും ബാധിക്കുന്ന ഒരു വിഷയം എന്നിങ്ങനെ മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പേളി എത്തിയത്. ഈ ഇടെയായിട്ട് ഞാന്‍ ചില ചലഞ്ചസ് എന്റെ പേഴ്‌സണല്‍ ലൈഫില്‍ നേരിടുന്നയിരുന്നു. ഒരു നുള്ളിന്റെ ആവശ്യം ഉണ്ടായിരുന്നു, എന്ന് പറഞ്ഞുകൊണ്ടാണ് പേളി സംസാരിക്കുന്നത്.

ഒരു മാസം മുന്‍പ് എനിക്ക് ഭയങ്കര ഉത്കണ്ഠയായിരുന്നു. എന്തോ ഒരു അപാകത തോന്നി. ഈ കുഞ്ഞു വന്നതിനു ശേഷം ആണെന് തോനുന്നു, ഞാന്‍ ഒരു റൂള്‍ വയ്ക്കുകയും അത് നടക്കാതെ വരുമ്പോള്‍ പേടിയോ സങ്കടമോ ഒക്കെ ഉണ്ടാവുകയും ചെയ്യുന്നു. ചില നേരത്ത് ദേഷ്യം വരെ വന്നിട്ടുണ്ടായിരുന്നു. ഇങ്ങനത്തെ അവസരത്തില്‍ ഞാന്‍ ശ്രീനിയേയോ, ഡാഡിയെയോ ആണ് ഉപദേശത്തിനായി തെരഞ്ഞെടുക്കുക.

ഡാഡിയുടെ അടുത്ത് ചെന്നതിനു ശേഷം അദ്ദേഹം എനിക്ക് തന്ന ഉപദേശങ്ങള്‍ ഞാന്‍ എന്റെ രീതിയില്‍ ഞാന്‍ മാറ്റിവച്ചു. അതില്‍ ഒന്നാമത്തെ കാര്യം, ഞാന്‍ ചിന്തിക്കുന്നത് ഒന്നും നടക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്താണ് നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നത് എന്ന് ആദ്യമായി കണ്ടെത്തുക. നിങ്ങള്‍ ആരെങ്കിലുമായി ദേഷ്യപ്പെടാന്‍ ഉണ്ടായ കാരണം കണ്ടെത്തുക. നമ്മള്‍ ആരിലും കുറ്റം കണ്ടെത്താതെ ഇരിക്കുക. എന്നിനങ്ങനെയുള്ള പോസിറ്റീവ് തൊട്ടാണ് പേളി പറയുന്നത്.

മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിന് വേണ്ടി റൂള്‍സ് വയ്ക്കണം, അതുകൊണ്ട് ആര്‍ക്കും വേണ്ടി ഒരു റൂള്‍ വയ്ക്കരുത്. വാവ വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങള്‍ ഞാന്‍ വച്ചിരുന്നു. വാവയുടെ വസ്ത്രങ്ങളും എന്റെ വസ്ത്രങ്ങളും കൂട്ടി കുഴക്കരുത് എന്ന് ചിന്തിച്ചിരുന്നു. അതിപ്പോള്‍ ശ്രീനി അറിയാതെ എങ്ങാനും വാവയുടെ വസ്ത്രങ്ങള്‍ക്ക് ഒപ്പം ശ്രീനിയുടെ ടി ഷര്‍ട്ട് കൊണ്ടിട്ടാല്‍ അതും എനിക്ക് എന്തോ പോലെ ആയിരുന്നു.

ഇതേപോലെ ചില കാര്യങ്ങള്‍ ഡിസ്റ്റര്‍ബ് ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഡാഡിയുടെ ഉപദേശം കിട്ടിയ ശേഷം ആ ചിന്ത ഞാന്‍ ഉപേക്ഷിച്ചു. എന്തിനു വേണ്ടിയാണു ഒരു റൂള്‍ നമ്മള്‍ ക്രിയേറ്റ് ചെയ്യുന്നത് എന്ന് ചിന്തിച്ചു തുടങ്ങി. എല്ലാ അമ്മമാര്‍ക്കും വരുന്ന ഒരു സഹജവാസന ആയിരിക്കും ഇത് പക്ഷേ അതിന്റെ ആവശ്യം ഇല്ലെന്നു പിന്നീട് മനസിലായി.

പോസറ്റീവ് തോട്ട് ഷെയര്‍ ചെയ്ത ശേഷം പിന്നീട് പേളി പറഞ്ഞത്, തനിക്ക് ശ്രീനി വീട് സമ്മാനമായി നല്‍കി എന്ന് പറയുന്ന വീഡിയോയെകുറിച്ചാണ്. ഞങ്ങള്‍ വീട് വാങ്ങി; ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു. കോടികള്‍ മുടക്കിയാണ് സ്വന്തമാക്കിയത് എന്ന് പറയുന്നവരോട് പറയട്ടെ ഞങ്ങള്‍ ഇപ്പോഴും റെന്റല്‍ വീട്ടില്‍ ആണ് താമസം, ഞാനും ശ്രീനിയും വാവയുമടങ്ങുന്ന ഒരു കൊച്ചുകുടുംബം. വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്. എന്തായാലും വീട് വാങ്ങി എന്നത് കേട്ടപ്പോള്‍ വലിയ സന്തോഷമായി എന്നും പേളി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending