മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്. നടനായും ഗായകനായും സംവിധായകനായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛന് ശ്രീനിവാസനെ കുറിച്ചാണ് വിനീത് അഭിമുഖത്തില്‍ പറയുന്നത്.
അച്ഛന് തന്നെ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്. ഓരോ എഴുത്ത് കഴിഞ്ഞാലും ഞാന്‍ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് ‘ഒന്നും ശരിയായിട്ടില്ല’ എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാന്‍ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് ‘ പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛന് പറയുന്നത്.
പണ്ട് മുതല്‍ തന്നെ നമ്മള് താല്പര്യം എടുത്ത് ചോദിച്ചാല്‍ അച്ഛന് അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍, സുഹൃത്തിനെ കാണാന്‍ പോകുന്നതാണ്.
ആ ഫുള്‍ ഡയലോഗ് അച്ഛന് പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യില്‍ ഇല്ല. മുഴുവന്‍ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോള്‍ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാന്‍ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. വിനീത് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...