Connect with us

മരയ്ക്കാറിനു പിന്നാലെ ദിലീപ്-നാദിര്‍ഷാ ചിത്രവും ഒടിടി റിലീസിന്…!? നിരാശയോടെ ആരാധകര്‍

Malayalam

മരയ്ക്കാറിനു പിന്നാലെ ദിലീപ്-നാദിര്‍ഷാ ചിത്രവും ഒടിടി റിലീസിന്…!? നിരാശയോടെ ആരാധകര്‍

മരയ്ക്കാറിനു പിന്നാലെ ദിലീപ്-നാദിര്‍ഷാ ചിത്രവും ഒടിടി റിലീസിന്…!? നിരാശയോടെ ആരാധകര്‍

മലായളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസാണെന്ന പ്രഖ്യാപനം വന്നതു മുതല്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ മലയാളികള്‍ കാത്തിരുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രവും ഒടിടിയ്ക്ക് നല്‍കുമെന്നാണ് വിവരം.

ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഫാമിലി കോമഡി എന്റര്‍റ്റെയിനര്‍ ആണ്. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥന്‍. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

രണ്ട് ഗെറ്റപ്പുകളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക. സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പാണ് നിര്‍മിക്കുന്നത്.സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

More in Malayalam

Trending

Recent

To Top