Malayalam
‘ഇങ്ങനെ ചെയ്താല്‍ ഉമ്മന്‍ചാണ്ടി കോപിക്കില്ലേ’; സരിത നായരുടെ ചിത്രങ്ങള്‍ പങ്കുവെച്ച വിനായകനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
‘ഇങ്ങനെ ചെയ്താല്‍ ഉമ്മന്‍ചാണ്ടി കോപിക്കില്ലേ’; സരിത നായരുടെ ചിത്രങ്ങള്‍ പങ്കുവെച്ച വിനായകനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് വിനായകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വിനായകന്റെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്.
കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്ന സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ ഫെയ്സ്ബുക്ക് പേജില്‍ സരിത എസ് നായരുടെ ചിത്രങ്ങളാണ് വിനായകന്‍ പങ്കുവെച്ചത്. ഗൂഗിള്‍ ഇമേജസിന്റെ സ്‌ക്രീന്‍ ഷോട്ട് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
”വ്യത്യസ്ത സാരി ലുക്കില്‍ സരിതാ നായര്‍’ എന്നാണോ അണ്ണാ ഉദ്ദേശിക്കുന്നത്…’,”ക്രിസ്റ്റഫര്‍ നോളന്റെ സിനിമ കാണുന്ന പോലെ ആയി ഇങ്ങേരുടെ ടൈംലൈന്‍!”, ”വീണ്ടും അവതരിച്ചു…സ്വര്‍ണമ്മയെ വീഴ്ത്താന്‍ സോളാര്‍, എല്ലാം ഒപ്പിക്കുന്നത് ഇടത് പക്ഷം….നാറിയ രാഷ്ട്രീയം..ഇതൊക്കെ തമിഴിലും താഴ്ന്ന കളിയാണ്”, ”ഇങ്ങനെ ചെയ്താല്‍ ഉമ്മന്‍ചാണ്ടി കോപിക്കില്ലേ” എന്നിങ്ങനെയാണ് ചില കമന്റുകള്‍.
അതേസമയം, ഉമ്മന്‍ചാണ്ടിക്ക് പുറമേ, ഇപ്പോള്‍ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബിജെപി നേതാവായായ മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്.
സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാല് വര്‍ഷത്തോളമാണ് കേരളാ പൊലീസ് സ്ത്രീപീഡനക്കേസ് അന്വേഷിച്ചത്. ഇതില്‍ ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ പൊലീസിനായില്ല. ഇതേ തുടര്‍ന്നാണ് പരാതിക്കാരിയുടെ ആവശ്യ പ്രകാരം കേസ് സിബിഐയ്ക്ക് വിട്ടത്.
