സിനിമാ രംഗത്തുള്ളവരെ പോലെ താന്‍ ആഡംബര തത്പരനല്ല, രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന ഒന്നോ രണ്ടോ ഷര്‍ട്ടുകള്‍ മാത്രമാണ് തനിക്ക് ഉള്ളത്, കിട്ടുന്ന പണമെല്ലാം ആവശ്യമില്ലാതെ ചെലവാക്കാറില്ലെന്ന് വിനയ് ഫോര്‍ട്ട്

വളരെക്കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനയ് ഫോര്‍ട്ട്. സോഷ്യല്‍ ്മീഡിയില് സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്.
സാധാരണ സിനിമാ രംഗത്തുള്ളവരെ പോലെ താന്‍ ആഡംബര തത്പരനല്ലെന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. വില കൂടിയ വസ്ത്രങ്ങള്‍ അധികമില്ലാത്ത താന്‍ ഒരു ത്രീ ഫോര്‍ത്തിലും, ബനിയനിലും, സണ്‍ ഗ്ലാസിലും ഏറെ ഹാപ്പിയാണെന്നും രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന ഒന്നോ രണ്ടോ ഷര്‍ട്ടുകള്‍ മാത്രമാണ് തനിക്ക് ഉള്ളതെന്നും താരം പറയുന്നു.
‘പണമെല്ലാം സൂക്ഷിച്ചു വയ്ക്കും. ആവശ്യമില്ലാതെ പണം കളയില്ല. രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന രണ്ടു മൂന്ന് ഷര്‍ട്ടൊക്കെ എനിക്ക് കാണൂ. ഒരു ത്രീഫോര്‍ത്ത്, അതിനൊപ്പം ഒരു ടീ ഷര്‍ട്ട്, ഒരു സണ്‍ ഗ്ലാസ് അതില്‍ ഞാന്‍ ഹാപ്പിയാണ്. പണം ഏറ്റവും കൂടുതല്‍ ചിലവാക്കുന്നത് യാത്ര ചെയ്യാനാണ്. എന്റെ ഭാര്യക്കും ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്.
അല്ലാതെയുള്ള അടിച്ചു പൊളി ഒന്നും അങ്ങനെയില്ല. യാത്രയ്ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടുതല്‍ ഉപയോഗിക്കാനാണ് ഇഷ്ടം. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അല്ലാതെ പണം കുറഞ്ഞ കാര്യങ്ങള്‍ ആയത് കൊണ്ട് ഞാന്‍ ചൂസ് ചെയ്യുന്നതല്ല’ എന്നും വിനയ് ഫോര്‍ട്ട് പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...