Connect with us

തന്റെ ജീവിതത്തിലെ ആ വലിയ സന്തോഷം പങ്കുവെച്ച് ആര്യ, ആശംസകളുമായി ആരാധകര്‍, ഒപ്പം കട്ട വെയിറ്റിഗും

Malayalam

തന്റെ ജീവിതത്തിലെ ആ വലിയ സന്തോഷം പങ്കുവെച്ച് ആര്യ, ആശംസകളുമായി ആരാധകര്‍, ഒപ്പം കട്ട വെയിറ്റിഗും

തന്റെ ജീവിതത്തിലെ ആ വലിയ സന്തോഷം പങ്കുവെച്ച് ആര്യ, ആശംസകളുമായി ആരാധകര്‍, ഒപ്പം കട്ട വെയിറ്റിഗും

അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് ആര്യയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഷോയില്‍ വെച്ച് തന്റെ കൂടുതല്‍ കാര്യങ്ങള്‍ ആര്യ തുറന്ന് പറഞ്ഞിരുന്നു. അച്ഛന്റെ വേര്‍പാടിനെ കുറിച്ചും ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണവുമെല്ലാം ഷോ യിലൂടെയാണ് നടി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവുമായി ഇപ്പോള്‍ പിണക്കം ഒന്നുമില്ലെന്നും മകളുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും തുല്യ ഉത്തരവാദിത്വം ആണെന്നും പറയുകയാണ് ആര്യ.

താനിപ്പോള്‍ മറ്റൊരു പ്രണയത്തിലാണെന്ന് ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ആര്യ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമില്ല. അതെന്താണെന്ന് അന്വേഷിച്ചവര്‍ക്ക് കിടിലന്‍ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. ജാന്‍ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയില്‍ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും ആര്യ പറഞ്ഞിരുന്നു ഇതെല്ലാം തന്നെ വൈറലാകുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി. എവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത്, അവിടെ എത്തി എന്നാണ് ആര്യ പറയുന്നത്. നായിക റോള്‍ ചെയ്യണമെന്ന് അധികം ആഗ്രഹമില്ല. എന്നാല്‍ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഒരു അഭിമുഖത്തില്‍ ആര്യ പറയുന്നു. ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുന്നത്. എന്നാല്‍ തിയേറ്ററില്‍ കാണേണ്ട ചിത്രമാണ് 90 മിനുട്‌സ് എന്നും ആര്യ പറയുന്നുണ്ട്.

ആര്യയ്ക്ക് ആശംസയുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജനം പറയാന്‍ ആഗ്രഹിച്ച വിഷയം 90 മിനുട്‌സ് എന്ന സിനിമ വിജയം ആകട്ടെ, എല്ലാവിധ ആശംസകളും നേരുന്നു, സമകാലിക വിഷയങ്ങള്‍ കുറിച് ചര്‍ച്ച ചെയ്യുന്ന ഈ സിനിമ വിജയം ആകട്ടെ, ആര്യക്ക് ആശംസകള്‍, പലപ്പോഴും ആര്യടെ കോമഡി ക്യാരക്ടര്‍ മാത്രമേ സ്‌ക്രീനില്‍ കാണാന്‍ പറ്റിട്ടുള്ളൂ, എന്തായാലും ഈ സിനിമയ്ക്ക് ആയി കട്ട വെയ്റ്റിംഗ് എന്നിങ്ങനെയാണ് പ്രേക്ഷകര്‍ പറയുന്നത്.

ബഡായി ബംഗ്ലാവ് ഷോയെ കുറിച്ചും പിഷാരടിയുമായുള്ള കെമിന്ട്രിയെ കുറിച്ചും ആര്യ പറയാന്‍ മറന്നില്ല. സെറ്റില്‍ കീരിയും പാമ്പും പോലെയാണ് താനും പിഷാരടിയുമെന്നാണ് ആര്യ പറയുന്നത്. എന്നാല്‍ ഓണ്‍ സ്‌ക്രീനില്‍ വന്ന് കഴിഞ്ഞാല്‍ ഭയങ്കര കെമിസ്ട്രിയാണ്. അതിന്റെ പ്രധാന കാരണം ഷോയുടെ തിരക്കഥയാണ്. ആ സ്‌ക്രിപ്റ്റില്‍ അങ്ങനെയൊരു കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്തത് കൊണ്ടാണ് അത് ആളുകളിലേയ്ക്ക് എത്തിയതെന്നും ആര്യ പറയുന്നു.

ബഡായി ബംഗ്ലാവ് തനിക്ക് ഒരു ഇന്‍സ്റ്റ്യൂഷന്‍ പോലെ ആയിരുന്നു.”ഷോയില്‍ എത്തിയപ്പോള്‍ ഞാന്‍ മാത്രമായിരുന്നു ഒരു പുതിയ മുഖം. എല്ലാവരും ചേര്‍ന്ന് മോള്‍ഡ് ചെയ്ത് എടുക്കുകയായിരുന്നു തന്നെ. ഓരേ കാര്യങ്ങള്‍ പറഞ്ഞു തരുകയായിരുന്നെന്നും ആര്യ പറയുന്നു. തുടക്കത്തില്‍ താന്‍ സംസാരിക്കുമ്പോള്‍ കൈ എടുത്തായിരുന്നു സംസാരിച്ചിരുന്നത്. അത് പിഷുവാണ് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തന്നത്. പിന്നീട് പ്രാക്ടീസിലൂടെ കുറച്ചു.

ഈ പ്രോഗ്രാം നടക്കുന്ന സമയത്ത് ആര്യ ശരിക്കും മന്ദബുദ്ധിയാണോന്ന് പലരും ചോദിച്ചിരുന്നു. ബിഗ് ബോസിലെ ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന് പ്രധാന കാരണവും ഇതാണ്. ഭൂരിപക്ഷം ആള്‍ക്കാരും വിചാരിച്ചിരിക്കുന്നത് ഞാന്‍ പിഷാരടിയുടെ ഭാര്യ ആണെന്നും ഒരു മന്ദബുദ്ധി ആണെന്നുമാണ്. അങ്ങനെ ഒത്തിരി കഥകളും ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലാതെയാണ് ബഡായിയുടെ കഥയില്‍ പറയുന്നത്. ഞാന്‍ പോവുന്നിടത്തൊക്കെ ഭര്‍ത്താവിനെ എന്താ കൊണ്ട് വരാത്തതെന്ന് ചോദിക്കും.

ആ സമയത്ത് ഞാന്‍ വിവാഹിതയാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ടില്ല. ഇവരെന്തിനാണ് എന്റെ ഭര്‍ത്താവിനെ ചോദിക്കുന്നതെന്ന് തുടക്കത്തിലെ ഒരു സംശയം ഉണ്ടായിരുന്നു. പിന്നെയാണ് പിഷുവിനെ പറ്റിയാണ് ഇവരൊക്കെ പറയുന്നതെന്ന് അറിഞ്ഞത്. ആള്‍ക്കാരുടെ മനസിലുള്ള ആര്യ അങ്ങനെയാണ്. പക്ഷേ ബിഗ് ബോസില്‍ കണ്ടതാണ് യഥാര്‍ഥ ആര്യ. അത് പലര്‍ക്കും സ്വീകരിക്കാന്‍ പറ്റിയില്ല. അതാണ് ബിഗ് ബോസില്‍ നിന്നും ഇത്രത്തോളം എതിര്‍പ്പുകളും മോശം കമന്റും തനിക്ക് ഉണ്ടായതെന്നാണ് ആര്യ പറയുന്നത്.

മുന്‍ ഭര്‍ത്താവുമായി ഇപ്പോഴും കോണ്‍ടാക്ട് ഉള്ളതിനെ കുറിച്ചും ആര്യ സൂചിപ്പിച്ചു. അദ്ദേഹം എന്റെ ഭര്‍ത്താവ് മാത്രമല്ല, എന്റെ കുഞ്ഞിന്റെ അച്ഛന്‍ കൂടിയാണ്. എന്തൊക്കെ സംഭവിച്ചാലും അത് മാറില്ല. മോളുടെ കാര്യത്തില്‍ എനിക്ക് എന്തൊക്കെ ഉത്തരവാദിത്വം ഉണ്ടോ, അത്രത്തോളം പുള്ളിയ്ക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും ഉണ്ട്. അത് നിര്‍ത്താന്‍ ഞാന്‍ ആളല്ല. അത് എന്റെ കുഞ്ഞിനോട് ചെയ്യുന്ന മോശം കാര്യമായിരിക്കും. ഞാന്‍ വേറെ കല്യാണം കഴിച്ചാലും പുള്ളി വേറെ കല്യാണം കഴിച്ചാലും റോയയ്ക്ക്് ഞാന്‍ അമ്മയും അദ്ദേഹം അച്ഛനുമായിരിക്കും. അത്തരത്തില്‍ തുല്യമായൊരു സ്ഥാനം കൊടുത്തിട്ടുണ്ടെന്നും അതിലൊരു മാറ്റവും ഉണ്ടാവില്ലെന്നും ആര്യ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top