Connect with us

ഓടാത്ത പടത്തില്‍ മരിച്ച് അഭിനയിച്ച് ഭയങ്കര പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല; വിനയ് ഫോര്‍ട്ട്

Malayalam

ഓടാത്ത പടത്തില്‍ മരിച്ച് അഭിനയിച്ച് ഭയങ്കര പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല; വിനയ് ഫോര്‍ട്ട്

ഓടാത്ത പടത്തില്‍ മരിച്ച് അഭിനയിച്ച് ഭയങ്കര പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല; വിനയ് ഫോര്‍ട്ട്

മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വിനയ് ഫോര്‍ട്ട്. അടുത്തിടെ ഇറങ്ങിയ ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം’ എന്നീ സിനിമകളിലും മികച്ച പ്രകടനമാണ് വിനയ് ഫോര്‍ട്ട് കാഴ്ചവെച്ചത്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും മറ്റും സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘ഗോള്‍ഡ്’ എന്ന ചിത്രത്തില്‍ കഥാപാത്രമെന്താണ് എന്ന് പോലും അറിയാതെയാണ് അഭിനയിച്ചതെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.

‘ഒരു ഗംഭീര പടത്തില്‍ ഒരു ഡീസന്റ് കഥാപാത്രം ചെയ്ത് ഡീസന്റ് ആയി അഭിനയിച്ചു കഴിഞ്ഞാല്‍ അതാണ് ശ്രദ്ധിക്കപ്പെടുക. അതാണ് നമുക്ക് ഗുണം ചെയ്യുക. ഓടാത്ത ഒരു പടത്തില്‍ മരിച്ച് അഭിനയിച്ച് ഭയങ്കര പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല. അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്ന സിനിമയില്‍ രണ്ട് സീനേ ഉണ്ടായിരുന്നുള്ളൂ.

അല്‍ഫോണ്‍സ് വിളിച്ചു, എന്റെ ക്യാരക്ടര്‍ എന്താണ് സീന്‍ എന്താണെന്ന് അറിയാതെയാണ് ഞാന്‍ പോയി അഭിനയിച്ചത്. ഒരു ഗംഭീര പടത്തില്‍ ഒരു ഡീസന്റ് കഥാപാത്രം ചെയ്ത് ഡീസന്റ് ആയി അഭിനയിച്ചു കഴിഞ്ഞാല്‍ അതാണ് ശ്രദ്ധിക്കപ്പെടുക. അതാണ് നമുക്ക് ഗുണം ചെയ്യുക. ഓടാത്ത ഒരു പടത്തില്‍ മരിച്ച് അഭിനയിച്ച് ഭയങ്കര പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല.

അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്ന സിനിമയില്‍ രണ്ട് സീനേ ഉണ്ടായിരുന്നുള്ളൂ. അല്‍ഫോണ്‍സ് വിളിച്ചു, എന്റെ ക്യാരക്ടര്‍ എന്താണ് സീന്‍ എന്താണെന്ന് അറിയാതെയാണ് ഞാന്‍ പോയി അഭിനയിച്ചത്. പുതിയ ഡയറക്ടര്‍ ആണ് വിളിക്കുന്നതെങ്കില്‍, ഈ മൂന്നാല് സീനാണ് ഉള്ളത് എങ്കില്‍ അഭിനയിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പണി ഏകദേശം ഒരുപോലെയാണ്.

90% സിനിമകള്‍ക്കും നമ്മള്‍ പണിയെടുക്കേണ്ടി വരും. അഞ്ചാറ് സീനുള്ള ക്യാരക്ടറുകള്‍ ചെയ്യുന്നതിനേക്കാളും നമുക്ക് നല്ലത് ഒരു മേജര്‍ റോള്‍ ചെയ്യുന്നതാണ്. ഇത്രയും കാലമായില്ലേ, ഇനി നമ്മുടേത് കൂടെ അവകാശപ്പെടാവുന്ന സിനിമകളുടെ ഭാഗമാവുക എന്നതാണ് നല്ലത്. പക്ഷേ ഒരു 10 സീനുള്ള മൈന്‍ഡ് ബ്ലോയിങ് ക്യാരക്ടര്‍ ആണെങ്കില്‍ ഞാന്‍ ചെയ്യും.’ എന്നാണ് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞത്.

More in Malayalam

Trending

Recent

To Top