Connect with us

പരസ്യത്തിലൂടെ ലഭിച്ച ഒരു കോടി രൂപ സിനിമാ തൊഴിലാളികള്‍ക്ക് നല്‍കി ‘മക്കള്‍ സെല്‍വന്‍’; ഞാന്‍ നല്‍കുന്നത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് നടന്‍

News

വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടനാണ് വിജയ് സേതുപതി. മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരത്തിന് മക്കള്‍ സെല്‍വന്‍ എന്ന ഓമനപ്പേരും ആരാധകര്‍ നല്‍കി. ഇപ്പോഴിതാ വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി ഒരുകോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് വിജയ് സേതുപതി.

സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ വിജയ് സേതുപതി സംഭാവന നല്‍കിയത്. ‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്‍.കെ. സെല്‍വമണി എന്നോട് ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ആന്ന് സമയത്ത് തനിക്ക് സഹായിക്കാനായില്ല. അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.

ഇപ്പോഴാണ് ഞാന്‍ ഒരു റിയല്‍ എസ്റ്റേറ്റിനായി കുറച്ച് പരസ്യങ്ങളില്‍ അഭിനയിച്ചത് അതില്‍ നിന്ന് കിട്ടുന്ന തുക ഈ പദ്ധതിക്കായി നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു’ എന്ന് വിജയ് സേതുപതി പറഞ്ഞു.

ഞാന്‍ നല്‍കുന്നത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് എനിക്ക് മനസ്സിലായി, കാരണം ഇത് 800 കോടിയുടെ പദ്ധതിയാണ്. ഇത് ഒരു വലിയ സ്വപ്നമാണ്. അത് നന്നായി അവസാനിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

More in News

Trending

Recent

To Top