Connect with us

എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാന്‍ പാടില്ല, പാടുമ്പോള്‍ താളം പിടിക്കാന്‍ പാടില്ല, കൈ കൊട്ടാന്‍ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെവന്നു; ഇതുപോലെയുള്ള അനവധി കാര്യങ്ങളുണ്ട് എല്ലാമൊന്നും തുറന്നു പറയാന്‍ കഴിയില്ലെന്ന് വൈക്കം വിജയലക്ഷ്മി

Malayalam

എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാന്‍ പാടില്ല, പാടുമ്പോള്‍ താളം പിടിക്കാന്‍ പാടില്ല, കൈ കൊട്ടാന്‍ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെവന്നു; ഇതുപോലെയുള്ള അനവധി കാര്യങ്ങളുണ്ട് എല്ലാമൊന്നും തുറന്നു പറയാന്‍ കഴിയില്ലെന്ന് വൈക്കം വിജയലക്ഷ്മി

എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാന്‍ പാടില്ല, പാടുമ്പോള്‍ താളം പിടിക്കാന്‍ പാടില്ല, കൈ കൊട്ടാന്‍ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെവന്നു; ഇതുപോലെയുള്ള അനവധി കാര്യങ്ങളുണ്ട് എല്ലാമൊന്നും തുറന്നു പറയാന്‍ കഴിയില്ലെന്ന് വൈക്കം വിജയലക്ഷ്മി

വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റുന്നുണ്ട്. അടുത്തിടെ ഗായികയ്ക്ക് കാഴ്ച ലഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ കൊടുത്തത്. ഒരിക്കല്‍ ഈ തെറ്റിദ്ധാരണകള്‍ നീക്കി ഗായിക എത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് പ്രിയഗായികയുടെ വിവാഹമോചനത്തെ കുറിച്ചാണ്. ഏറെ ഞെട്ടലോടെയാണ് ഇത് ആരാധകര്‍ കേട്ടത്. വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയഗായിക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക ഇതേകുറിച്ച് പറഞ്ഞത്. ഒരുമിച്ചൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയതെന്നാണ് വിജയലക്ഷ്മി പറയുന്നത്. വിവാഹമോചനം എന്ന തീരുമാനം രണ്ടുപേരും ഒരുമിച്ചെടുത്തതാണെന്നും കഴിഞ്ഞ കാര്യങ്ങളോര്‍ത്ത് ഇപ്പോള്‍ ദുഃഖമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചത്. പിരിയാം എന്നുള്ളത് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. പരിപാടികള്‍ക്ക് എന്റെ ഒപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യത്തിലും നിയന്ത്രണങ്ങള്‍ വച്ചു. അതുകാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാന്‍ കഴിയാതെ ആയി. എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാന്‍ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന.

അംഗപരിമിതയായ എനിക്ക് ഈ ജീവിതത്തില്‍ തുണയായി ഉള്ളത് എന്റെ അച്ഛനും അമ്മയുമാണ്. അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത് അവര്‍ ഇല്ലാതെ എനിക്കൊരു ജീവിതമില്ല. അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. എനിക്ക് ഓവറിയില്‍ ഒരു സിസ്റ്റ് ഉണ്ടായിരുന്നു അതിനു ശസ്ത്രക്രിയ വേണ്ടി വന്നു. അത് കാന്‍സര്‍ ആണെന്ന് പറയുകയും അത് പറഞ്ഞു വേദനിപ്പിക്കുകയും ചെയ്തു. ഓവറില്‍ സിസ്റ്റ് ഒക്കെ മിക്ക സ്ത്രീകള്‍ക്കും ഉള്ളതല്ലേ ആ ശസ്ത്രക്രിയയോടെ അത് പോയിരുന്നു.

ഇതുപോലെയുള്ള അനവധി കാര്യങ്ങളുണ്ട് എല്ലാമൊന്നും തുറന്നു പറയാന്‍ കഴിയില്ല. പാടുമ്പോള്‍ താളം പിടിക്കാന്‍ പാടില്ല, കൈ കൊട്ടാന്‍ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെവന്നു. എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ എനിക്ക് ഒത്തുപോകാന്‍ കഴിയാതെയായി. അങ്ങനെയാണ് പിരിയാതെ വയ്യ എന്ന അവസ്ഥയായത്. 2019 മെയ് 30 നാണ് പിരിയാം എന്ന് തീരുമാനിച്ചത്. ഈ വര്‍ഷം ജൂണില്‍ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി ഞങ്ങള്‍ നിയമപരമായി രണ്ടുവഴിക്കായി. കഴിഞ്ഞുപോയതോര്‍ത്ത് ദുഃഖമില്ല. ഇപ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ട്. ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് എന്റെ ജീവിതം. ഒരു സ്ത്രീക്ക് ജീവിക്കാന്‍ വിവാഹം അനിവാര്യമല്ല എന്ന് മനസ്സിലായി.

നേരത്തെ തന്നെ വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.ശോകം പോസ്റ്റുകളായിരുന്നു അധികവും പങ്കുവെച്ചിരുന്നത്. കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്‌നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല,സ്‌നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്‌നേഹം നിലനില്‍ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം എന്നിങ്ങനെയുളള പോസ്റ്റുകളായിരുന്നു ഷെയര്‍ ചെയ്തത്. അന്ന് അനൂപ് എവിടെ എന്ന് ചോദിച്ച് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അന്ന് വിവാഹമോചനത്തെ കുറിച്ച് ഗായിക ഒന്നും പ്രതികരിച്ചിരുന്നില്ല.

ഗായത്രി വീണ തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ മീട്ടി ലോക റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കിയ അസാമാന്യ പ്രതിഭ കൂടിയാണ് വിജയലക്ഷ്മി. അകക്കണ്ണില്‍ നിറയെ സംഗീതത്തിന്റെ മന്ത്രധ്വനികള്‍ മാത്രമുള്ളൊരു അപൂര്‍വ ജന്മം എന്നെ ഈ ?ഗായികയെ വിശേഷിപ്പിക്കാനാകൂ. സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഈ പാട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു.

തുടര്‍ന്നുള്ള വര്‍ഷം ഇറങ്ങിയ ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന പാട്ടിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരവും ലഭിച്ചു. കൂടാതെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കണ്ടോ കണ്ടോ ഇന്നോളം എന്ന ഗാനം ആലപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാഴ്ചയില്ലെങ്കിലും പാട്ട് കാണാപ്പാഠം പഠിച്ചാണ് വിജയലക്ഷ്മി പാടാറുള്ളത്. ഇതിനോടകം തമിഴ്മ, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലെല്ലാം വിജയലക്ഷ്മി പാട്ടുകള്‍ ആലപിച്ച് കഴിഞ്ഞു. ആരോടും സാമ്യപ്പെടുത്താന്‍ കഴിയാത്ത ശബ്ദത്തിന് ഉടമയാണ് വിജയലക്ഷ്മി എന്നത് തന്നെയാണ് ആരാധകര്‍ക്ക് ഈ ?ഗായികയോട് ഇത്രയേറെ ഇഷ്ടം വരാന്‍ കാരണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top