Malayalam
രണ്ടാമത്തെ പ്രാവശ്യം ചെന്നപ്പോള്‍ വിജിയെ കെട്ടിച്ചു തരുമോ എന്ന് ചോദിക്കുകയായിരുന്നു, രണ്ടുവര്‍ഷത്തോളം ആലോചിച്ച ശേഷമാണ് അച്ഛന്‍ തീരുമാനം എടുത്തത്; വിജിയ്ക്ക് എല്ലാം സംഗീതമാണ്, ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് മുന്‍ഭര്‍ത്താവ് അനൂപ്
രണ്ടാമത്തെ പ്രാവശ്യം ചെന്നപ്പോള്‍ വിജിയെ കെട്ടിച്ചു തരുമോ എന്ന് ചോദിക്കുകയായിരുന്നു, രണ്ടുവര്‍ഷത്തോളം ആലോചിച്ച ശേഷമാണ് അച്ഛന്‍ തീരുമാനം എടുത്തത്; വിജിയ്ക്ക് എല്ലാം സംഗീതമാണ്, ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് മുന്‍ഭര്‍ത്താവ് അനൂപ്
വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റുന്നുണ്ട്. അടുത്തിടെ ഗായികയ്ക്ക് കാഴ്ച ലഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചു എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ കൊടുത്തത്. ഒരിക്കല്‍ ഈ തെറ്റിദ്ധാരണകള്‍ നീക്കി ഗായിക എത്തിയിരുന്നു.
പിന്നണി ഗാനരംഗത്ത് തിളങ്ങി നില്‍ക്കവെയാണ് വിജയലക്ഷ്മി വിവാഹിതയാവുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത് ഗായികയുടെ വിവാഹമോചന വാര്‍ത്തകളാണ്. വിവാഹ മോചനത്തിന്റെ കാരണം ഗായിക തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവ് അനൂപിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിജയലക്ഷമിയോടൊപ്പം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. വേദിയില്‍ ആരാണ് ദാസാറാണോ, വിജയ് യേശുദാസ് സാറാണോ എന്നൊന്നും ശ്രദ്ധിക്കുന്നില്ല. വിജിക്ക് എല്ലാം സംഗീതമാണ്. ഫ്യൂഷന്‍ വായിക്കുന്നുണ്ടായിരുന്നു സ്റ്റേജിന്റെ തൊട്ട് താഴെ വിജിക്ക് അതിലായിരുന്നു ശ്രദ്ധ. താളം കൊട്ടി നില്‍ക്കുകയായിരുന്നു വിജി, എത്ര നെഗറ്റീവിനെയും പോസിറ്റിവ് ആക്കി എടുക്കാനുള്ള കഴിവ് വിജിക്ക് ഉണ്ട്. ആര് ദുഖിച്ചിരുന്നാലും വിജിയോട് സംസാരിച്ചാല്‍ ഓക്കേ ആണ്. വിവാഹത്തിന്റെ ടെന്‍ഷനോ കാര്യങ്ങളോ ഒന്നും വിജിക്ക് ഉണ്ടായിരുന്നില്ല. സംഗീതമാണ് വിജിക്ക് എല്ലാം.
ജോലിക്ക് ഒപ്പം തന്നെ മിമിക്സും ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും മാറുകയായിരുന്നു. അവിടെ നിന്നുമാണ് വിജിയെ കണ്ടുപിടിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കാണ് വിജിയുടെ വീട്ടില്‍ ചെല്ലുന്നത്. വിജിക്ക് ഒരു നാഗചാമുണ്ഡേശ്വരി ക്ഷേത്രം ഉണ്ട്. ക്ഷേത്രത്തില്‍ വിളക്ക് സമര്‍പ്പിക്കാന്‍ ചെന്നതാണ്. അവിടെ ചെന്നപ്പോള്‍ നിലവിളക്കായിരുന്നു നമ്മുടെ ജീവിതത്തിലേയ്ക്ക് എത്തുന്നത് എന്ന് അറിയില്ലായിരുന്നു
അപ്പോഴൊക്കെ അച്ഛനും ആയി സംസാരിക്കാറുണ്ട്. ആദ്യം നമ്മള്‍ വിജിക്ക് പ്രോഗ്രാം ഉണ്ടോ എന്നൊക്കെ അന്വേഷിച്ചു. അത് കഴിഞ്ഞിട്ട് കാഴ്ചയെക്കുറിച്ച് സംസാരിച്ചു. പിന്നെ വിഷമങ്ങള്‍ ഒക്കെ കേട്ടപ്പോ ദുഃഖം തോന്നി. അന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്ന രണ്ടാമത്തെ പ്രാവശ്യം ചെന്നപ്പോള്‍ വിജിയെ കെട്ടിച്ചു തരുമോ എന്ന് ചോദിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തോളം ആലോചിച്ച ശേഷമാണു അച്ഛന്‍ തീരുമാനം എടുത്തത്. അവരുടെ ജീവിതം തന്നെ വിജിക്ക് വേണ്ടി കൊടുത്തതാണ് അപ്പോള്‍, അവര്‍ക്ക് അത്രയും പ്രാധാന്യം കൊടുക്കണം എന്നുമാണ് അനൂപ് പറയുന്നത്.
അതേസമയം, ഒരുമിച്ചൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയതെന്നാണ് വിജയലക്ഷ്മി കുറച്ച് നാളുകള്‍ക്ക് മുമ്പ് പറഞ്ഞിരുന്നത്. വിവാഹമോചനം എന്ന തീരുമാനം രണ്ടുപേരും ഒരുമിച്ചെടുത്തതാണെന്നും കഴിഞ്ഞ കാര്യങ്ങളോര്‍ത്ത് ഇപ്പോള്‍ ദുഃഖമില്ലെന്നും ഗായിക കൂട്ടിച്ചേര്‍ത്തിരുന്നു.
‘ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചത്. പിരിയാം എന്നുള്ളത് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. പരിപാടികള്‍ക്ക് എന്റെ ഒപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യത്തിലും നിയന്ത്രണങ്ങള്‍ വച്ചു. അതുകാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാന്‍ കഴിയാതെ ആയി. എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാന്‍ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന.
അംഗപരിമിതയായ എനിക്ക് ഈ ജീവിതത്തില്‍ തുണയായി ഉള്ളത് എന്റെ അച്ഛനും അമ്മയുമാണ്. അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത് അവര്‍ ഇല്ലാതെ എനിക്കൊരു ജീവിതമില്ല. അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. എനിക്ക് ഓവറിയില്‍ ഒരു സിസ്റ്റ് ഉണ്ടായിരുന്നു അതിനു ശസ്ത്രക്രിയ വേണ്ടി വന്നു. അത് കാന്‍സര്‍ ആണെന്ന് പറയുകയും അത് പറഞ്ഞു വേദനിപ്പിക്കുകയും ചെയ്തു. ഓവറില്‍ സിസ്റ്റ് ഒക്കെ മിക്ക സ്ത്രീകള്‍ക്കും ഉള്ളതല്ലേ ആ ശസ്ത്രക്രിയയോടെ അത് പോയിരുന്നു.
ഇതുപോലെയുള്ള അനവധി കാര്യങ്ങളുണ്ട് എല്ലാമൊന്നും തുറന്നു പറയാന്‍ കഴിയില്ല. പാടുമ്പോള്‍ താളം പിടിക്കാന്‍ പാടില്ല, കൈ കൊട്ടാന്‍ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെവന്നു. എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ എനിക്ക് ഒത്തുപോകാന്‍ കഴിയാതെയായി. അങ്ങനെയാണ് പിരിയാതെ വയ്യ എന്ന അവസ്ഥയായത്. 2019 മെയ് 30 നാണ് പിരിയാം എന്ന് തീരുമാനിച്ചത്. ഈ വര്‍ഷം ജൂണില്‍ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി ഞങ്ങള്‍ നിയമപരമായി രണ്ടുവഴിക്കായി. കഴിഞ്ഞുപോയതോര്‍ത്ത് ദുഃഖമില്ല. ഇപ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ട്. ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് എന്റെ ജീവിതം. ഒരു സ്ത്രീക്ക് ജീവിക്കാന്‍ വിവാഹം അനിവാര്യമല്ല എന്ന് മനസ്സിലായി എന്നുമാണ് താരം പറഞ്ഞത്.
