Connect with us

ബോട്ടോക്സ് ഇഞ്ചക്ഷന്‍ അടിച്ചതില്‍ പിന്നെ മോഹന്‍ലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്, കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങള്‍ക്കു ഒരു പരിധി ഉണ്ടല്ലോ; പ്രിയദര്‍ശനെ പോലെ ലെജന്‍ഡറി സംവിധായകന്‍ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത്; പോസ്റ്റുമായി രശ്മി ആര്‍ നായര്‍

Malayalam

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്കെതിരെ കടുത്ത രീതിയിലുള്ള ഡീഗ്രേഡിംഗ് ആയിരുന്നു നടന്നത്. എന്നാല്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള മോഡല്‍ രശ്മി ആര്‍ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയ്ക്ക് ഇത്രയധികം ഹൈപ്പ് കൊടുത്തത് എന്നാണ് രശ്മി ചോദിക്കുന്നത്.

രശ്മി ആര്‍ നായരുടെ കുറിപ്പ്:

എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്ന് പ്രിയദര്‍ശന്‍ പോലെ ഒരു സംവിധായകന്‍, പ്രിയദര്‍ശന്‍ പോലെ എന്ന് പറയുമ്പോള്‍ പ്രിയദര്‍ശന്റെ പത്തുമുപ്പതു വര്‍ഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്‌കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെന്‍ സിനിമയിലെ ആര്‍ട്ട് പ്രോപ്പര്‍ട്ടി ആണ്.

അങ്ങനെ ഉള്ള ഒരു ലെജന്‍ഡറി സംവിധായകന്‍ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത് എന്ന്. മോഹന്‍ലാല്‍ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാന്‍ഡ് നെയിം ആണ് ബ്രാന്‍ഡ് വാല്യൂവില്‍ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല.

അങ്ങനെ ഉള്ള മോഹന്‍ലാല്‍ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാന്‍ഡ് വാല്യൂ സ്പോയില്‍ ചെയ്യാന്‍ നോക്കിയത്. ബോട്ടോക്സ് ഇഞ്ചക്ഷന്‍ അടിച്ചതില്‍ പിന്നെ മോഹന്‍ലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്. കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങള്‍ക്കു ഒരു പരിധി ഉണ്ടല്ലോ.

ഇത് മോഹന്‍ലാല്‍ ഒഴികെ എല്ലാര്‍ക്കും മനസിലായിട്ടും ഒരുകാലത്തു കാല്‍വിരലുകള്‍ വരെ അഭിനയിക്കും എന്ന് സംവിധായകര്‍ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത്. ഒന്നുകില്‍ ഇവര്‍ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലല്‍ ലോകത്താണ് ജീവിക്കുന്നത്. അല്ലെങ്കില്‍ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം.

More in Malayalam

Trending

Recent

To Top