Malayalam
എന്റെ താരപരിവേഷം വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
എന്റെ താരപരിവേഷം വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ടൊവിനോ ചിത്രമാണ് കള. കള സിനിമ കാണാന്‍ എത്തിയ പലരും തന്റെ കഥാപാത്രം ഷാജി വിജയിക്കുമെന്നാണ് കരുതിയിരുന്നതെന്നു മറിച്ച് അംഗീകരിക്കാന്‍ പലര്ക്കുമായില്ലെന്നുമാണ് ടൊവിനോ പറയുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്റെ താരപരിവേഷം വെച്ച് കളയിലെ ഹീറോ ഷാജിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളാണ് ഇവിടെ ശരിക്കും വില്ലന്‍. ഷാജി എന്ന വ്യക്തിയെ തകര്‍ക്കാനല്ല, മൂറിന്റെ കഥാപാത്രം എത്തുന്നത്. ഷാജിയിലെ ഈഗോയെ ഇല്ലാതാക്കാനാണ് അയാളെത്തുന്നത്. അദ്ദേഹം പറഞ്ഞു.
അഭിനയിക്കാന്‍ അറിയാത്തതു കൊണ്ടാണ് ചുംബനരംഗങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചു നില്ക്കാന് നോക്കുന്നതെന്ന അധിക്ഷേപങ്ങളും താരത്തിന് നേരെ വന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ചില വിമര്‍ശന പോസ്റ്റുകള്‍ താന്‍ കണ്ടിരുന്നതായാണ് താരം പറയുന്നത്.
സിനിമ ഗംഭീരമാണ്, പക്ഷേ അവര്‍ക്ക് പ്രണയരംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു, അത്തരം രംഗങ്ങള്‍ ഒരു കുടുംബത്തോടൊപ്പം കാണാന്‍ പ്രയാസമാണ് എന്നൊക്കെയുള്ള തരത്തില്‍. പക്ഷേ ഒരു എ സര്‍ട്ടിഫൈഡ് സിനിമയില്‍, 45 മിനിറ്റ് അടിയും ഇടിയും കാണാം, അത് കുഴപ്പമില്ല, പക്ഷേ രണ്ട് മിനിറ്റ് പ്രണയരംഗം കാണാന്‍ സാധിക്കില്ല, ഇതിലെ യുക്തി എവിടെ? എന്നാണ് ടൊവിനോ പറയുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കള ഒടിടിയില്‍ റിലീസ് ചെയ്തത്. ടൊവിനോ തോമസ്, മൂര്‍, ലാല്‍, ദിവ്യാ പിള്ള, എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. യദു പുഷ്പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ് മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സന്റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്
