Connect with us

”മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്, നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് സംഭവിച്ചുണ്ടെന്ന് ലെന

Malayalam

”മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്, നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് സംഭവിച്ചുണ്ടെന്ന് ലെന

”മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്, നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് സംഭവിച്ചുണ്ടെന്ന് ലെന

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഏത് പ്രായത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലെനയുടെ പഴയ ഒരു ഇന്റര്‍വ്യൂ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ”മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..ഇതിങ്ങിനെ റിങ് ചെയ്തോണ്ടിരിക്കും,” ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍ സൈലന്റ് ആക്കിവയ്ക്കുമെന്നും ഇത്തരത്തല്‍ നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് സംഭവിച്ചുണ്ടെന്നും ലെന ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ജയരാജിന്റെ സിനിമയായ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന ആദയമായി വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ലെന അഭിനയ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി ചെയ്തിരുന്നു.ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്‌സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാര്‍ത്തകളും വന്നിരുന്നു.

2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് ലെനയുടെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്. പിന്നീട് സ്‌നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത ലുക്കിലുള്ള ലേനയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വ്യത്യസ്തമായ മേക്കോവറിലൂടെ ആരാധകരെ അമ്പരിപ്പിക്കാന്‍ ലെനയ്ക്ക് ആയിട്ടുണ്ട്. എന്നാല്‍ മാറ്റം എന്നുള്ളത് ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്.

ഏഴുവര്‍ഷം കൂടുമ്പോള്‍ നമ്മുടെ ബോഡിയില്‍ എല്ലാ സെല്ലും പൂര്‍ണമായും മാറിയിട്ടുണ്ടാകും എന്നാണ് പറയുന്നത്. എല്ലാ സെല്‍സും പുതിയ സെല്‍സാണ് എന്നാലും എല്ലാവര്‍ക്കും നമ്മളെ കണ്ടാല്‍ തിരിച്ചറിയുന്നുണ്ടല്ലോ. നമ്മള്‍ എത്ര മാറിയാലും നമ്മുടെ വ്യക്തിത്വം എത്രത്തോളം മാറണം എന്നുള്ളത് നമ്മുടെ ആവശ്യം അനുസരിച്ചാണ്. അതില്‍ ഒരുപാട് ഫാക്ടേഴ്സ് ഇന്‍വോള്‍വ്ഡാണ്. എന്തുകൊണ്ടാണ് മാറ്റം ആവശ്യമായിട്ടുള്ളത് എന്നുള്ളതാണ് അതില്‍ എനിക്ക് പ്രധാനമായി തോന്നിയിട്ടുള്ളത്. എന്തുകൊണ്ട് നമുക്ക് മാറണം എന്ന തോന്നല്‍ ഉണ്ടായി എന്ന് വിലയിരുത്തിയാല്‍ തന്നെ നമുക്ക് പ്രോഗ്രസീവായി ഡെവലപ്പ് ചെയ്യാന്‍ സാധിക്കും എന്നാണ് ലെന ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ചിലര്‍ അവരുടെ നിത്യവുമുള്ള ജീവിതം മടുത്തിട്ടായിരിക്കും എങ്ങനെയെങ്കിലും മാറണമെന്ന് വിചാരിക്കുന്നത്. വളരെ കണ്‍സ്ട്രക്ടീവായി ഏതോ ഒരു മേഖലയില്‍ ഇവോള്‍വ് ചെയ്യാനുണ്ട് എന്ന് മനസ്സിലാക്കി മാറുന്നവരുണ്ട്. ചിലര്‍ ഒരു ‘ലെവല്‍ ഓഫ് കോണ്‍ഷ്യസ്നെസ്’ കൂടിയിട്ട് ആയിരിക്കും. ഒരു മരണം, ഒരു ആകിസിഡന്റ്, വേറൊരാള്‍ക്ക് പറ്റിയ ദുരന്തം ഇതെല്ലാം ആളുകളെ മാറ്റുന്നുണ്ട്. എന്തിന്റെ പിന്നാലെയാണോ നമ്മുടെ മനസ്സ് ഓടിക്കൊണ്ടിരിക്കുന്നത് അത് എന്തോ ആയിക്കൊള്ളട്ടെ എന്തിന് വേണ്ടിയാണ് അതെന്നുള്ള ഒരു വിലയിരുത്തല്‍ ഉണ്ടെങ്കില്‍ കുറച്ചുകൂടെ ക്ലാരിറ്റി വരും.

എങ്ങനെ പൈസയുണ്ടാക്കാം എന്നതിന്റെ പിറകെയാണ് ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ പായുന്നത്. എന്നാല്‍ മിക്ക ആളുകളും ആലോചിക്കാത്ത ഒരു കാര്യം ഇവര്‍ക്ക് കാശ് എന്തിന് വേണ്ടിയാണ് എന്നുള്ളതാണ്. ഇത്തരം ആഗ്രഹങ്ങളുടെ എല്ലാം പിറകെ പോയാല്‍ അവസാനം എത്തിച്ചേരുന്ന മൂന്ന് കാര്യങ്ങളുണ്ട്. സന്തോഷം, സമാധാനം, ആരോഗ്യം.എന്റെ കാഴ്ചപ്പാടില്‍ ആദ്യം ഈ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധിച്ച് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കലി അതുമായി ബന്ധപ്പെട്ട ഒരു ഫ്രീക്വന്‍സിയിലായിരിക്കും നാം ജീവിക്കുന്നത്.

സമാധാനത്തോടെ ജീവിച്ചാല്‍ സമാധാനം ഇനിയും ക്രിയേറ്റ് ചെയ്യുന്ന കാര്യങ്ങളായിരിക്കും നമ്മുടെ ശ്രദ്ധയില്‍ ഇനിയും പെടുന്നതും നമ്മളെ ആകര്‍ഷിക്കുന്നതും.സന്തോഷമായി ഇരുന്നാല്‍ ഇനിയും സന്തോഷം ക്രിയേറ്റ് ചെയ്യുന്ന കാര്യങ്ങളുണ്ടാകും. അല്ലാതെ ഇന്നത് കിട്ടിക്കഴിഞ്ഞാല്‍ ഹാപ്പിയായി ഇരിക്കും, ഇന്നത് സംഭവിക്കുമ്പോള്‍ ഞാന്‍ വളരെ സമാധാനത്തോടെ ജീവിക്കും അന്നേ എനിക്ക് ടെന്‍ഷന്‍ പോകൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് അണ്‍വര്‍ക്കബിള്‍ സിറ്റുവേഷനാണ്. പക്ഷേ ആ ഒരു ലൈന്‍ ഓഫ് തോട്ടിലാണ് ലോകം മുഴുവന്‍.

More in Malayalam

Trending

Recent

To Top