Malayalam
ടെഡി സൂപ്പര്‍ഹിറ്റ് ആയതോടെ സംവിധായകന് വില കൂടിയ സമ്മാനം നല്കി നിര്‍മ്മാതാവ്; ഇത് തന്നെ വിസ്മയിപ്പിച്ചുവെന്ന് ശക്തി
ടെഡി സൂപ്പര്‍ഹിറ്റ് ആയതോടെ സംവിധായകന് വില കൂടിയ സമ്മാനം നല്കി നിര്‍മ്മാതാവ്; ഇത് തന്നെ വിസ്മയിപ്പിച്ചുവെന്ന് ശക്തി

ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘ടെഡി’. അനിമേഷന്‍ ഡ്രാമയായി പുറത്തെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഹിറ്റ് ആയതിന് പിന്നാലെ സംവിധായകന് ശക്തി സൗന്ദര് രാജന് സമ്മാനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ്.
ആഡംബര കാറാണ് ടൈഡിയുടെ നിര്‍മാതാവായ ഗ്നാനവേല്‍ രാജ, ശക്തിക്ക് സമ്മാനിച്ചത്. കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശക്തി സൗന്ദര് രാജ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
‘ടെഡി എനിക്ക് എന്നും വളരെ സ്പെഷ്യല്‍ സിനിമയായിരിക്കും. വിസ്മയിപ്പിക്കുന്ന പ്രവൃത്തിയിലൂടെ അത് കൂടുതല്‍ സ്പെഷ്യല്‍ ആക്കിയതിന് ഗ്നാനവേല്‍ രാജയ്ക്ക് നന്ദി. നിങ്ങളുടെ ചിന്തയും പ്രവൃത്തിയുമെല്ലാം എപ്പോഴും വലുതായിരിക്കും’, എന്നാണ് ശക്തി സൗന്ദര് രാജന് കുറിച്ചത്.
ഈ സിനിമ സമ്മാനിച്ചത് ഗ്നാനവേല്‍ രാജയുടെ നിര്‍മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന്‍ ശക്തിയ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ടെഡി റിലീസായത്. ശക്തി സൗന്ദര് രാജ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...