ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സുസ്മിത സെന്‍. ഇപ്പോഴിതാ ശസ്ത്രക്രിയക്ക് വിധേയായ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് സുസ്മിത സെന്‍. നവംബര്‍ 16ന് 46-ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച താരം ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുകയായിരുന്നു.
‘സ്നേഹത്തില്‍ പൊതിഞ്ഞ് നിങ്ങള്‍ അറിയിച്ച ഓരോ ആശംസകള്‍ക്കും ഹൃദയത്തില്‍ നിന്നു നന്ദി. ഈ ജന്മദിനം എനിക്കും സന്തോഷത്തിന്റേതാണ്. കാരണം ഇതെന്റെ പുനര്‍ജന്മമാണ്. അതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കുന്നില്ല.’
‘ഒരു ചെറിയ രഹസ്യം നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നു. ആര്യ 2 പൂര്‍ത്തിയാക്കിയ ശേഷം ചെറിയൊരു യാത്ര പോയി. അതിനു ശേഷം നവംബര്‍ 16ന് ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഓരോ ദിനം കഴിയും തോറും അത്ഭുതകരമായി ഞാന്‍ സുഖം പ്രാപിക്കുന്നു.’
‘നിങ്ങളുടെ എല്ലാവരുടെയും സ്നേഹമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതിനാലാണ് ഈ മനോഹരമായ ലോകത്ത് എനിക്കിപ്പോഴും ജീവിക്കാന്‍ കഴിയുന്നത്. ഈ സ്നേഹം തുടര്‍ന്നും ഉണ്ടാകണം’ എന്നാണ് സുസ്മിത പറയുന്നത്.
കുറച്ച് കാലമായി സിനിമയില്‍ നിന്നു മാറി നില്ക്കുന്ന സുസ്മിത ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലെ ആര്യ എന്ന സീരിസിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ആര്യയുടെ രണ്ടാം സീസണിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ആര്യ 2വിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...