നിന്നെ മിസ്സ് ചെയ്യുന്നു നിന്റെ ചോദ്യങ്ങള്‍, നമ്മള് തമ്മില്‍ സംസാരിച്ച എല്ലാ കാര്യങ്ങളും; സുശാന്തിന്റെ ഓര്‍മ്മ ദിനത്തില്‍ താരത്തിന്റെ ഓര്‍മകളുമായി ഭൂമി പെഡ്നേക്കര്‍

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്ത ഈ ലോകത്തോട് വിട പറഞ്ഞ് ഇന്നേക്ക് ഒരു വര്‍ഷം തികയുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി ഭൂമി പെഡ്നേക്കര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി സുശാന്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
നിന്നെ മിസ്സ് ചെയ്യുന്നു. നിന്റെ ചോദ്യങ്ങള്‍, നമ്മള് തമ്മില്‍ സംസാരിച്ച എല്ലാ കാര്യങ്ങളും മിസ്സ് ചെയ്യുന്നു. എനിക്ക് അറിയാത്ത കാര്യങ്ങള്‍, ഞാന്‍ കാണാത്ത രീതിയില്‍ ഈ ലോകത്തെ നീ എനിക്ക് കാട്ടി തന്നു. നിനക്കു നിത്യശാന്തി ലഭിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് ഭൂമി പെഡ്നേക്കര്‍ കുറിച്ചത്.
2020 ജൂണ്‍ 14നാണ് സുശാന്ത് സിങ് രജ്പുത്തിനെ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണ വാര്‍ത്ത ബോളിവുഡിലെ നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ശക്തമായിരുന്നുവെങ്കിലും ഇന്നും ദുരൂഹത നീങ്ങിയിട്ടില്ല.
ഏക്ത കപൂറിന്റെ ‘പവിത്ര റിഷ്ത’ എന്ന ടി വി സീരിയലിലൂടെയാണ് സുശാന്ത് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് ‘കായ്പോചെ’ എന്ന ചിത്രത്തിലൂടെയാണ്. പ്രളയക്കെടുതിയില്‍ തളര്‍ന്ന കേരളക്കരയ്ക്ക് ഒരു കോടി രൂപ സുശാന്ത് സംഭാവനയായി നല്‍കിയിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...