അതൊക്കെ അഭിനയിക്കുമ്പോള്‍ താന്‍ ചിരിച്ചുപോകും, ‘എന്തോന്നെടീ നീ ഈ കാണിക്കുന്നതെന്ന്’ അനൂപേട്ടന് ചോദിക്കും, ചിലപ്പോഴൊക്കെ ഒരുപാട് ചീത്തയൊക്കെ കേള്‍ക്കും; അനൂപ് മേനോന്റെ നായികയായിരിക്കുന്നതിനെ കുറിച്ച് സുരഭി ലക്ഷ്മി

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ അനൂപ് മേനോന്റെ നായികയായി അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സുരഭി ലക്ഷ്മി. പത്മ എന്ന ചിത്രത്തിലാണ് അനൂപ് മേനോന്റെ നായികയായി സുരഭി എത്തുന്നത്.
തിരക്കഥ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അനൂപ് മേനോനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പറ്റും എന്ന് താന്‍ കരുതിയിരുന്നില്ല എന്നാണ് സുരഭി പറയുന്നത്. ഒരു ഭര്‍ത്താവും ഭാര്യയും സെന്‍ട്രല്‍ ക്യാരക്ടര്‍ ആയിട്ടുള്ള ഹീറോയിന് ഓറിയന്റഡ് ആയിട്ടുള്ള സിനിമയാണ് പത്മ. അനൂപേട്ടനെ ഒരുപാട് കാലമായിട്ട് അറിയാം. പക്ഷേ സിനിമയില്‍ ആ പാട്ടൊക്കെ അഭിനയിക്കുന്ന സമയത്ത് വലിയ പ്രശ്നമായിരുന്നു. പത്മ ഒരുപാട് ഇമോഷന്‍സിലൂടെ കടന്നുപോകുന്ന ലേഡിയാണ്.
പത്മയുടെയും രവിയുടേയും റൊമാന്റിക് ജീവിതമൊക്കെ ഈ പാട്ടിലൂടെ കടന്നു പോകുന്നുണ്ട്. അതൊക്കെ അഭിനയിക്കുമ്പോള്‍ താന്‍ ചിരിച്ചുപോകും. ‘എന്തോന്നെടീ നീ ഈ കാണിക്കുന്നതെന്ന്’ അനൂപേട്ടന് ചോദിക്കും. തനിക്ക് ഇതൊന്നും അഭിനയിച്ച് പരിചയമില്ലാത്തതു കൊണ്ടാണെന്ന് പറയും. ചിലപ്പോഴൊക്കെ ഒരുപാട് ചീത്തയൊക്കെ കേള്‍ക്കുമായിരുന്നു.
അനൂപേട്ടന്റെ നായികയാവുന്നു എന്ന ഞെട്ടല്‍ തനിക്ക് ഉണ്ടായിരുന്നു. പക്ഷേ അതിന്റെയൊക്കെ അപ്പുറത്ത് താന്‍ തിരക്കഥ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അനൂപേട്ടന് ആ ചിത്രത്തില്‍ നായകനാണ്. പ്രിയാമണിയാണ് നായിക. അതിലെ പല സീനിലും ‘ആമാ, അക്ക ഇങ്ക ഇല്ലൈ, അക്ക ഉള്ളെ ഇറുക്ക് എന്നൊക്കെയുള്ള കഷ്ണം ഡയലോഗേ ഉണ്ടായിരുന്നുള്ളൂ.
പല പ്രധാനപ്പെട്ട സീനിലും താന്‍ ഒരു സൈഡില്‍ മേക്കപ്പ് സാധനങ്ങള്‍ പിടിച്ച് അസിസ്റ്റന്റായി നോക്കി നില്ക്കുമായിരുന്നു. പല സീനുകളും ഇവര്‍ അഭിനയിക്കുന്നത് നോക്കിയിട്ട് റൂമില്‍ പോയി അഭിനയിച്ചു നോക്കുമായിരുന്നു. എന്നാല്‍ അന്നൊന്നും നായിക എന്നുള്ള സ്വപ്നം കാണാന്‍ പറ്റുന്ന രീതിയിലുള്ള വേഷങ്ങള്‍ ചെയ്യുന്ന നടിയായിരുന്നില്ല താന്‍ എന്നാണ് സുരഭി പറയുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...