Connect with us

ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് ഞാനാണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ആയ പദ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത്; ചിത്രത്തെ കുറിച്ച് പറഞ്ഞ് സുരഭി ലക്ഷ്മി

Malayalam

ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് ഞാനാണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ആയ പദ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത്; ചിത്രത്തെ കുറിച്ച് പറഞ്ഞ് സുരഭി ലക്ഷ്മി

ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് ഞാനാണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ആയ പദ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത്; ചിത്രത്തെ കുറിച്ച് പറഞ്ഞ് സുരഭി ലക്ഷ്മി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ താരത്തെ പ്രേക്ഷകര്‍ക്ക് അറിയാം. അഭിനയത്തില്‍ സജീവമായതു പോലെ തന്നെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സുരഭി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ അനൂപ് മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

‘ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് മാറ്റി വയ്ക്കാന്‍ അല്പം സമയം ഉണ്ടോ’ എന്നാണ് അനൂപ് മേനോന്‍ ചോദിച്ചത് എന്ന് സുരഭി പറയുന്നു. ഈ വര്‍ഷം വേണോ അടുത്ത വര്‍ഷം വേണം എന്ന് മാത്രമായിരുന്നു സുരഭിയുടെ മറുചോദ്യം. അനൂപേട്ടന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് താന്‍ എന്ന് സുരഭി പറയുന്നു.

പദ്മ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സുരഭി ലക്ഷ്മി എത്തുന്നത്. നാഷണല്‍ അവാര്‍ഡ് കിട്ടിക്കഴിഞ്ഞപ്പോള്‍ ധാരാളം നായികാ വേഷങ്ങള്‍ വരും എന്ന് പലരും പറഞ്ഞു. പക്ഷെ 2017 ല്‍ പുരസ്‌കാരം കിട്ടിയതിന് ശേഷം, ഇപ്പോഴാണ് നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്നത് എന്ന് സുരഭി പറയുന്നു. ചിത്രത്തില്‍ അനൂപ് മേനോന്റെ ഭാര്യാ വേഷത്തിലാണ് സുരഭി എത്തുന്നത്.

തിരക്കഥ ഉള്‍പ്പടെ ഒരുപാട് ചിത്രങ്ങളില്‍ ഞാന്‍ അനൂപേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. അന്ന് പ്രിയാമണിയ്ക്കും അനൂപ് മേനോനും ഇടയിലുള്ള സൈഡ് റോള്‍ ചെയ്യുമ്പോള്‍, ഇത്തരമൊരു ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പറ്റും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് ഞാനാണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ആയ പദ്മ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് എന്ന് എനിക്ക് മനസ്സിലായത്.

ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയിലെ പോലെ കോമിക് എലമന്റ്സ് ഉള്ള ചിത്രമാണ് പദ്മ. എന്റെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് വച്ചാല്‍, നാഷണല്‍ അവാര്‍ഡ് ലഭിച്ച ശേഷം ആദ്യമായിട്ടാണ് ഒരു വണിജ്യ സിനിമയില്‍ നായികയാക്കാം എന്ന് പറഞ്ഞ് ഒരു സംവിധായകന്‍ എന്നെ വിളിയ്ക്കുന്നത് എന്നതാണ്. മാത്രവുമല്ല, ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഗ്ലാമറായിട്ടുള്ള കഥാപാത്രമാണ് ഇതെന്ന് സുരഭി ചിരിച്ചുകൊണ്ട് പറയുന്നു. കൊവിഡ് 19 പ്രൊട്ടോക്കോളുകള്‍ ഉള്ളത് കാരണം ഭൂരിഭാഗം ഷൂട്ടിങും പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് നടന്നത്.

പദ്മയ്ക്ക് ശേഷം കള്ളന്റെ പറുദീസ എന്ന ചിത്രത്തിലും സുരഭി ലക്ഷ്മി നായികയായി എത്തുന്നുണ്ട്. സൗബിന്‍ ഷഹീര്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. വാസ്തവത്തില്‍ ഈ ചിത്രത്തിന്റെ സംവിധായകനായ ജീത്തു കെ ജയനും അസോസിയേറ്റ് ഡയറക്ടര്‍ സിജുവും ആണ് ദേശീയ പുരസ്‌കാരം കിട്ടിയ മിന്നാമിനുങ് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞങ്ങള്‍ ഒരു സിനിമ സംവിധാനം ചെയ്താല്‍, എത്ര കാലം കഴിഞ്ഞാലും, നിനക്ക് എത്ര വയസ്സ് ആയാലും ആ സിനിമയില്‍ ഒരു വേഷം നിനക്കുണ്ടാവും എന്ന് അവര്‍ എപ്പോഴും പറയും. കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിയ്ക്കുന്നത് എന്ന് സുരഭി ലക്ഷ്മി പറഞ്ഞു.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാക്ടയുടെ അഭിനയ കളരിയിലെ സമാപന ചടങ്ങില്‍ സുരഭി ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായിരുന്നു. വിഎച്ച്എസ്ഇ കലോത്സവ വേദിയില്‍ നിന്ന് തന്നെ അഭിനയ ലോകത്തേക്ക് കൊണ്ടുവന്നത് സംവിധായകന്‍ ജയരാജ് സാറാണ് എന്നാണ് സുരഭി പറയുന്നത്. അന്ന് കലോത്സവത്തില്‍ പങ്കെടുക്കുന്നത് വലിയ പണച്ചിലവുള്ള കാര്യമായിരുന്നു.

കലോത്സവത്തില്‍ ഓട്ടന്‍തുള്ളലിന് പക്കമേളക്കാരെയൊക്കെ വയ്ക്കണമെങ്കില്‍ ഏറെ ചിലവ് വരും. അന്ന് അച്ഛന്‍ മരിച്ച സമയമായിരുന്നു. പക്കമേളക്കാരില്ലാതെയാണ് താന്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. അതിനാല്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. തന്റെ അവസ്ഥ അന്ന് പത്രക്കാരോട് പറഞ്ഞു. അതോടെ എല്ലാ പത്രങ്ങളിലും വാര്‍ത്തയായി.

ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്ന് ഒരു മത്സരാര്‍ഥി, കുപ്പതൊട്ടിയിലെ മാണിക്യം എന്നൊക്കെ പറഞ്ഞ് തന്റേയും സഹോദരിയുടേയും ചിത്രങ്ങള്‍ വച്ച് വാര്‍ത്ത വന്നു. വാര്‍ത്ത കണ്ട് ജയരാജ് സാറിന്റെ ഭാര്യ സബിത ചേച്ചി കലോത്സവം കാണാനായെത്തി. പിന്നീട് മോണോ ആക്ട്, നാടകം, കുച്ചുപിടി ഇതിലൊക്കെ തനിക്ക് സമ്മാനം ലഭിച്ചു. അന്ന് അവര്‍ വന്ന് ഏറെ അഭിനന്ദിച്ചു. ശേഷം പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ജയരാജ് സാറിന്റെ ‘ബൈ ദി പീപ്പിളി’ലേക്ക് വിളിച്ചു. നളിനി എന്ന ചെറിയൊരു വേഷവും ലഭിച്ചു എന്നാണ് സുരഭി പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top