Connect with us

രമേശ് വലിയശാലയുടെ സംസ്‌കാരം നാളെ ശാന്തി കവാടത്തില്‍ വെച്ച്, അച്ഛനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ഏക മകന്‍ കാനഡയില്‍ നിന്നും രാവിലെ എത്തും

Malayalam

രമേശ് വലിയശാലയുടെ സംസ്‌കാരം നാളെ ശാന്തി കവാടത്തില്‍ വെച്ച്, അച്ഛനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ഏക മകന്‍ കാനഡയില്‍ നിന്നും രാവിലെ എത്തും

രമേശ് വലിയശാലയുടെ സംസ്‌കാരം നാളെ ശാന്തി കവാടത്തില്‍ വെച്ച്, അച്ഛനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ഏക മകന്‍ കാനഡയില്‍ നിന്നും രാവിലെ എത്തും

കഴിഞ്ഞ ദിവസമാണ് പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാലയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകും. രമേശിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുചടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമെല്ലാം താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു.

22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം.
തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്. 

അതേസമയം, രമേശിന്റെ പൊതു ദര്‍ശനവും സംസ്‌കാരവും തിങ്കളാഴ്ച നടക്കും. ഇപ്പോള്‍ തിരുവനന്തപുരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കാനഡയില്‍ പഠിക്കുന്ന ഏക മകന്‍ എത്തുന്നതിനു വേണ്ടിയാണ് സംസ്‌കാരം തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചത്. മകന്‍ രാവിലെ സ്ഥലത്തെത്തും. തിങ്കളാഴ്ച ഒമ്പതരയോടെ തൈക്കാട് ഭാരത് ഭവനില്‍ കൊണ്ടു വരുന്ന മൃതദേഹം ഒരു മണിക്കൂര്‍ പൊതു ദര്‍ശനത്തിന് വെച്ചതിനു ശേഷം പത്തരയോടെ വീട്ടിലേയ്ക്ക് കൊണ്ടു പോകും. തുടര്‍ന്ന് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം സംസ്‌കരിക്കുന്നതിനായി ശാന്തി കവാടത്തിലേയ്ക്ക് കൊണ്ടു പോകുക.

ഇതിനോടകം തന്നെ നിരവധി പേരാണ് രമേശിന്റെ നിര്യണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.  രണ്ട് ദിവസം മുമ്പ് വരെ സന്തോഷമായി കണ്ടിരുന്നു, എന്തിനായിരുന്നു ഈ കടുംകൈ, തുറന്ന് പറയാന്‍ സാധിക്കാത്ത എന്ത് പ്രശ്നമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്ന് തുടങ്ങി സഹപ്രവര്‍ത്തകരടക്കം നിരവധി പേരാണ് എത്തിയത്. എന്നാല്‍ പരോക്ഷമായി തന്നെ അദ്ദേഹത്തിന്റെ രണ്ടാം വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുറന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് രമേശിന്റെ അടുത്ത ബന്ധുക്കള്‍.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രമേശിന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നത്. ഈ ദാമ്പ്യത്യത്തില്‍ ഒരു മകനാണ് അദ്ദേഹത്തിനുള്ളത്.  കാനഡയില്‍ പഠനത്തിനായി മകന്‍ പോയതോടെ ബന്ദുക്കളുടെ നിര്‍ബന്ധത്തിലാണ് രണ്ടാമത് വീണ്ടും വിവാഹം വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ ആത്മ സുഹൃത്തിന്റെ ബന്ധുവായ മിനിയെ ആണ് വധുവായി സ്വീകരിച്ചത്. മിനിയ്ക്ക് ഒരു മകളുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആയിരുന്നു വിവാഹം. എന്നാല്‍ ഈ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. 

പലപ്പോഴും കുടുംബ കലഹം പതിവായിരുന്നു എന്നും രമേശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നുമാണ് അടുത്തറിയുന്നവര്‍ പറയുന്നത്. രമേശിന്റെ മരണ സമയം, ഭാര്യയും മകളും പുറത്തായിരുന്നു. ര്ാത്രി എട്ടോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രമേശിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാര്യയ്ക്ക് എതിരം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍. 

അതേസമയം, കുടുംബസമേതമായുള്ള രമേശിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ പണ്ട് മുതലേ സ്വപ്നമാണ്, കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളാണ്. വലിയ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ ആരും വിളിക്കുന്നില്ല. അഭിനയിക്കാനറിയുന്ന എല്ലാ നടന്‍മാരേയും തനിക്ക് ഇഷ്ടമാണെന്നായിരുന്നു രമേശ് പറഞ്ഞത്. നരേന്ദ്രപ്രസാദ്, മുരളി തുടങ്ങിയവരോടൊപ്പം നാടകം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഭാഗ്യം കിട്ടിയിട്ടുണ്ട്, സാമ്പത്തികമായി ഇല്ലെങ്കിലും.

മുന്‍പ് സ്‌ക്രീനില്‍ കണ്ടിരുന്നവരെ കാണാനും നേരിട്ട് പ്രവര്‍ത്തിക്കാനും ഇടപഴകാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്.
മരിക്കുന്നത് വരെ അഭിനയിക്കാനാണ് ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മ്മാതാവാന്‍ കഴിയില്ല. നേരത്തെ നിര്‍മ്മാണത്തിലും കൈവെച്ചിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വീണ് മരിക്കുക അതാണ് ആഗ്രഹമെന്നുമായിരുന്നു രമേശ് പറഞ്ഞത്. ഒരുപാട് പേരുണ്ട് അങ്ങനെ യാത്രയായത്. രാവിലെ എഴുന്നേറ്റ് വന്നാല്‍ കണ്ടാല്‍ കണ്ടു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരുപാട് പേരെ സഹായിച്ചിട്ടേയുള്ളൂ, കൂടെ നിന്ന് കാലുവാരിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രമേശ് പറഞ്ഞു

More in Malayalam

Trending

Recent

To Top