Malayalam
അതിന്റെ പേരില്‍ ഒരുപാട് ഫോണ്‍ കോളുകളും മെസേജുകളും വന്നു, പക്ഷെ ഇത് സിനിമ മാത്രമാണ്; തുറന്ന് പറഞ്ഞ് സണ്ണി വെയിന്‍
അതിന്റെ പേരില്‍ ഒരുപാട് ഫോണ്‍ കോളുകളും മെസേജുകളും വന്നു, പക്ഷെ ഇത് സിനിമ മാത്രമാണ്; തുറന്ന് പറഞ്ഞ് സണ്ണി വെയിന്‍
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സണ്ണി വെയിന്‍. സണ്ണി വെയിന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രം ആമസോണ്‍ ഇന്ത്യയില്‍ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. സണ്ണി വെയിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആന്റണിക്ക് നല്കിയ സ്നേഹത്തിന് താരം നന്ദി അറിയിക്കുകയും ചെയ്തു.
‘ആന്റണിക്ക് നല്കിയ സ്നേഹത്തിന് ഒരായിരം നന്ദി. ആന്റണി നിങ്ങളെ കരയിച്ചുവെന്ന് ഒരുപാട് ഫോണ്‍ കോളുകളും മെസേജുകളും വന്നു. പക്ഷെ ഇത് സിനിമ മാത്രമാണ്. അതൊരു മാജിക്കാണ്’ എന്നും സണ്ണി വെയിന്‍ പറഞ്ഞു.
അനുഗ്രഹീതന്‍ ആന്റണിയുടെ യുഎസ് റിലീസിന് പിന്നാലെ ഇന്ത്യയില്‍ ചിത്രത്തിന്റെ പൈറേറ്റട് കോപികള്‍ ഇറങ്ങിയിരുന്നു. അതേ തുടര്‍ന്നാണ് ഉടന്‍ തന്നെ ചിത്രം ആമസോണ്‍ ഇന്ത്യയിലും റിലീസ് ചെയ്തത്. പൈറസിയെ ആരും തന്നെ പിന്തുണയ്ക്കരുതെന്നും ചിത്രം ഉടന്‍ ഇന്ത്യയിലെത്തുമെന്നും സണ്ണി വെയിന്‍ അറിയിച്ചിരുന്നു.
പ്രിന്‍സ് ജോയുടെ സംവിധാനത്തില്‍, ലക്ഷ്യ എന്റര്ട്ടെയ്ന്മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ബൈജു സന്തോഷ്, ഇന്ദ്രന്‍സ്, സൂരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് ആചാരി, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
