ഒരുകാലത്ത് തെന്നിന്ത്യയാകെ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സുഹാസിനിയുടേത്. മഹേന്ദ്രന് സംവിധാനം ചെയ്ത ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനിയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം.
1980 ഡിസംബര്‍ 12 നാണ് ചിത്രം റീലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങി 41 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന്, ഈ ദിവസം തനിക്ക് ഏറെ സ്പെഷ്യലാണെന്ന് പറയുകയാണ് സുഹാസിനി.
സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മ സുഹാസിനി പങ്കുവെച്ചത്. ’41 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എനിക്ക് അദ്ദേഹത്തിന്റെ വിജിയാകാന് കഴിയുമെന്ന് സംവിധായകന് മഹേന്ദ്രന് വിശ്വസിച്ചു.
41 വര്‍ഷത്തെ എന്റെ കരിയറിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ‘നെഞ്ചത്തെ കിള്ളാതെ’യിലെ നായികവേഷം ചെയ്യാന്‍ സമ്മതം മൂളാന്‍ എന്നെ സമ്മതിപ്പിച്ച എന്റെ ഗുരു അശോക് കുമാറിനും അച്ഛന് ചാരുഹാസനും നന്ദി. ഡിസംബര്‍ 12 എനിക്ക് ഒരു പ്രത്യേക ദിവസമാണ്.’ സുഹാസിനി കുറിച്ചു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...