Malayalam
പെട്ടെന്ന് ഒരു ദിവസം കല്യാണം ഒത്തുവന്നു, ആരോടും പറയാനായില്ല!; തന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത പങ്കുവെച്ച് സ്റ്റാര്‍ മാജിക്ക് താരം ശ്രീവിദ്യ മുല്ലച്ചേരി, വരനെയും പരിചയപ്പെടുത്തി, പരിഭവത്തോടെ ആരാധകര്‍
പെട്ടെന്ന് ഒരു ദിവസം കല്യാണം ഒത്തുവന്നു, ആരോടും പറയാനായില്ല!; തന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത പങ്കുവെച്ച് സ്റ്റാര്‍ മാജിക്ക് താരം ശ്രീവിദ്യ മുല്ലച്ചേരി, വരനെയും പരിചയപ്പെടുത്തി, പരിഭവത്തോടെ ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ നായര്‍. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ
മുല്ലച്ചേരി സിനിമയിലേക്ക് തുടക്കം കുറിച്ചതെങ്കിലും സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലിയ്ക്ക് ശ്രമിച്ചപ്പോഴാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. മമ്മൂട്ടിയ്ക്കൊപ്പം ഒരു കുട്ടനാടന്‍ ബ്ലോഗിലും താരം അഭിനയിച്ചിരുന്നു. അനു സിതാര, ലക്ഷ്മി റായി , ഷംന കാസിം എന്നിവര്‍ മുഖ്യ കഥാപാത്രമായി എ്ത്തിയ ചിത്രത്തില്‍ അനു സിതാരയുടെ സഹോദരിയായി ആണ് താരം എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാര്‍ത്ത അറിയിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ശ്രീവിദ്യ എത്തിയത്. എന്റെ കല്യാണം കഴിഞ്ഞുവെന്ന ക്യാപ്ഷനോടെയായിരുന്നു കഴിഞ്ഞ ദിവസം ശ്രീവിദ്യ വീഡിയോ പോസ്റ്റ് ചെയയ്തത്. തന്റെ വരന്‍ ആരാണെന്നതും താരം പരിചയപ്പെടുത്തിയിരുന്നു. പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ജീവയായിരുന്നു വരനായെത്തിയത്. പെട്ടെന്ന് ഒരു ദിവസം തനിക്കൊരു കല്യാണം ഒത്തുവന്നു. ആരോടും പറയാനായില്ലെന്ന് പറഞ്ഞായിരുന്നു ശ്രീവിദ്യ സംസാരിച്ചത്.
പെട്ടെന്നൊരു സന്ദര്‍ഭത്തില്‍ കെട്ടേണ്ടി വന്നതാണ്, ചെറുക്കനെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. എന്റെ ആദ്യ കല്യാണത്തിലെ വിശേഷങ്ങളാണ് ഈ വീഡിയോയിലൂടെ പങ്കിടുന്നത്. വധുവായി അണിഞ്ഞൊരുങ്ങുന്നതിന്റെ വീഡിയോയും ശ്രീവിദ്യ പറഞ്ഞിരുന്നു. പൊതുവെ അങ്ങനെ ഗോള്‍ഡ് ഇടുന്നത് ഇഷ്ടമില്ല, ഇന്ന് അത് ഇടേണ്ടി വന്നു. കല്യാണത്തിന് ഗോള്‍ഡ് ഇടണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇതാണ് എന്റെ ചെറുക്കന്‍. ചേച്ചി ചേട്ടന്റെ കാലൊടിച്ച് കിടക്കുന്ന വീഡിയോയായിരിക്കും അടുത്തതെന്നും ശ്രീവിദ്യ ജീവയെ ട്രോളിയിരുന്നു.
വെബ് സീരീസിന് വേണ്ടിയാണ് ശ്രീവിദ്യയും ജീവയും നവധൂവരന്‍മാരായെത്തിയത്. മൊത്തത്തില്‍ ഒരു കല്യാണപ്പെണ്ണിന്റെ ലുക്കൊക്കെ വന്നിട്ടുണ്ട്. കല്യാണപ്പെണ്ണായാല്‍ എങ്ങനെയുണ്ടാവുമെന്ന് അറിയാനുള്ള ട്രയലാണിത്. കല്യാണം ചിത്രീകരിക്കുന്നതും ശ്രീവിദ്യ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷമുള്ള രംഗങ്ങളും ചിത്രീകരിക്കുന്നതും ശ്രീവിദ്യ വീഡിയോയില്‍ കാണിച്ചിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. വിവാഹം കഴിഞ്ഞത് അറിയിക്കാതിരുന്നത് മോശമായിപ്പോയി എന്നാണ് കൂടുതല്‍ പേരും തമാശയായി പറയുന്നത്. നിരവധി പേര്‍ ആശംസകളും അറിയിക്കുന്നുണ്ട്.
കല്യാണ ഡ്രസില്‍ സുന്ദരിയായിട്ടുണ്ട്, വെബ് സീരീസ് സൂപ്പറാകട്ടെ, കല്യാണത്തിന് വിളിക്കാതിരുന്നത് മോശമായിപ്പോയി, ആക്ഷന്‍ എന്ന് പറഞ്ഞപ്പോള്‍ അതുവരെയുള്ള കളിയും ചിരിയും മാറി ആള്‍ സീരിയസായത് കണ്ടോ, ജീവയ്ക്കൊപ്പമുള്ള കോംപിനേഷന്‍ അടിപൊളിയാണ്, കല്യാണത്തിന് വിളിക്കാതിരുന്നത് മോശമായി തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
പുതിയ സിനിമയ്ക്ക് മുന്നോടിയായി മേക്കോവര്‍ നടത്തിയതിനെക്കുറിച്ചും ശ്രീവിദ്യ വാചാലയായിരുന്നു. മുടി ഷോര്‍ട്ടാക്കിയതിനെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചത്. അതിനാല്‍ത്തന്നെ മുടി മുറിക്കുന്നത് വലിയ പ്രശ്നമായി തോന്നിയില്ലെന്നുമായിരുന്നു ശ്രീവിദ്യ പറഞ്ഞത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ തന്റെ അച്ഛനെ കുറിച്ച് ശ്രീവിദ്യ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗള്‍ഫില്‍ നിന്നും ഏറ്റവുമധികം ആഗ്രഹിച്ച കാര്യം എന്താണെന്നുള്ള ചോദ്യത്തിന് എന്റെ അച്ഛനാണെന്ന് പറയുകയാണ് ശ്രീവിദ്യ. പിന്നാലെ അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചും താനും അച്ഛനും ആദ്യമായി കണ്ട ദിവസത്തെ കുറിച്ചുമൊക്കെ ശ്രീവിദ്യ പറഞ്ഞു.
തനിക്ക് ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ അച്ഛന്‍ വിദേശത്താണ്. അമ്മ എന്നെ പ്രെഗ്നന്റ് ആയിരുന്നപ്പോള്‍ പോയ അച്ഛന്‍ എനിക്ക് മൂന്നു വയസ്സ് പ്രായം ഉള്ളപ്പോളാണ് എന്നെ ആദ്യം കാണുന്നത്. ഗള്‍ഫില്‍ നിന്ന് അച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഞാനും കസിന്‍ സഹോദരിയും ഒന്നിച്ച് നില്‍ക്കുകയാണ്. ഇതില്‍ മകള്‍ ഏതാണെന്ന് അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ശ്രീവിദ്യ പറയുന്നു. വളരെയധികം ഇമോഷണലായിട്ടാണ് നടി ഇക്കഥ വെളിപ്പെടുത്തിയത്. ഗള്‍ഫുകാരന്റെ മക്കള്‍ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം, എല്ലാം ഉണ്ട്.
പക്ഷേ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോയ അച്ഛന്‍ പിന്നീട് വരുന്നത് ഞാന്‍ പ്ലസ് ടു വില്‍ എത്തിയപ്പോഴാണ്. പാവാട പ്രായത്തില്‍ നിന്നും ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും അച്ഛന് എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ അച്ഛനെഴുതിയ കത്തുകള്‍ അവിടെയുണ്ട്. കേരളത്തിലെ അറുപത് ശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്. കാണുമ്പോള്‍ വലിയ ആഡംബരമൊക്കെയാണ്. പക്ഷേ അച്ഛന്‍ ഞങ്ങളുടെ വളര്‍ച്ചയൊന്നും കണ്ടിട്ടില്ല. ഇപ്പോഴും അത് മിസ് ചെയ്യുന്നുണ്ട്.
നാല്‍പത് വര്‍ഷത്തോളമായി അച്ഛന്‍ അവിടെയാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ രണ്ട് മാസത്തെ ലീവിന് നാട്ടില്‍ വരും. അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അച്ഛനോട് പറയാനുള്ളത് വേഗം ഇങ്ങ് വാ, അവിടെ മതി എന്നാണ്. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറാണ് ശ്രീവിദ്യയുടെ അച്ഛന്‍ കുഞ്ഞമ്പുനായര്‍. ഇപ്പോള്‍ രണ്ട് വര്‍ഷമായി അച്ഛനെ കണ്ടിട്ട്. അടുത്ത ലീവിന് വരാനുള്ള സമയമായെന്നാണ് ശ്രീവിദ്യ പറയുന്നത്.
