Malayalam
ശ്രീനിവാസന് തന്നെ അപമാനിച്ചുവെന്ന് കാട്ടി വക്കീല്‍ നോട്ടീസ്; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നരക്കോടി രൂപ
ശ്രീനിവാസന് തന്നെ അപമാനിച്ചുവെന്ന് കാട്ടി വക്കീല്‍ നോട്ടീസ്; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നരക്കോടി രൂപ
ശ്രീനിവാസന് അപമാനിച്ചുവെന്ന് കാണിച്ച് യുവാവിന്റെ വക്കീല്‍ നോട്ടീസ്. ഒരു വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തില്‍ ശ്രീനിവാസന് തന്നെ ‘ഫ്രോഡ്’ എന്ന് വിളിച്ച് അപമാനിച്ചെന്നു കാണിച്ചാണ് അനൂപ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപിച്ച് മോന്സണ് മാവുങ്കലിനെതിരെ പരാതി നല്കിയ വ്യക്തിയാണ് അനൂപ് വി. അഹമ്മദ്.
ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, മോന്സണ് തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു എന്നാണ് ശ്രീനിവാസന് പറഞ്ഞിരുന്നത്. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്സണ് ചികിത്സ ഏര്‍പ്പാടാക്കി. താനറിയാതെ ആശുപത്രിയിലെ പണവും നല്കി.
മോന്‍സനെതിരെ പരാതി നല്കിയവരില് രണ്ട് പേര് ഫ്രോഡുകളാണെന്നും പണത്തിനോട് അത്യാര്‍ത്തിയുള്ളവരാണ് മോന്സന് പണം നല്‍കിയതെന്നുമാണ് ശ്രീനിവാസന് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ അഞ്ച് കോടി രൂപ പലിശയില്ലാതെ മോന്സന് വാഗ്ദാനം ചെയ്തിരുന്നു.
ആന്റിക്സിന്റെ വലിയൊരു കളക്ഷന്‍ ഉണ്ട് എന്ന് തന്റെയാരു സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് മോന്‍സന്റെ പുരാവസ്തു മ്യൂസിയത്തില്‍ പോകുന്നത്. മാത്രമല്ല തനിക്ക് അന്ന് സുഖമില്ലാത്ത സമയമാണ്. ഇദ്ദേഹം ഡോക്ടറാണ്. അന്ന് ഡോക്ടറാണ്. ഇപ്പോള്‍ ഡോക്ടറാണോ എന്ന് അറിയില്ല. അപ്പോള്‍ അങ്ങനെയൊരു ഡോക്ടറെ രോഗിയായ താന്‍ പോയി കാണുന്നത് തെറ്റല്ലല്ലോ എന്നും ശ്രീനിവാസന് പറഞ്ഞിരുന്നു.
