News
ഈ വാക്കുകള്‍കൊണ്ട് അമ്മയെ എത്ര മാത്രം മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അറിയിക്കുവാനാകില്ല, അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സോനു സൂദ്
ഈ വാക്കുകള്‍കൊണ്ട് അമ്മയെ എത്ര മാത്രം മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അറിയിക്കുവാനാകില്ല, അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സോനു സൂദ്
നിരവധി ജീവകാരുണ്യ പ്രവൃത്തികളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സോനു സൂദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അ മ്മയ്ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സോനു സൂദ്.
പിറന്നാള്‍ ആശംസകള്‍ അമ്മ. എല്ലാ വര്‍ഷവും അമ്മയെ ഹഗ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ എന്നെ പഠിപ്പിച്ച ജീവിത പാഠങ്ങള്‍ക്ക് നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചത് തന്നെ എല്ലായ്‌പ്പോഴും നല്‍കികൊണ്ട് അമ്മയ്ക്ക് അഭിമാനായി മാറുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
ഈ വാക്കുകള്‍കൊണ്ട് അമ്മയെ എത്ര മാത്രം മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അറിയിക്കുവാനാകില്ല. നിങ്ങള്‍ ഇല്ലാതെ എന്റെ ജീവിതത്തില്‍ സൃഷ്ടിക്കപ്പെട്ട ശൂന്യത ഞാന്‍ വീണ്ടും അമ്മയെ കാണുന്നത് വരെ എല്ലായ്‌പ്പോഴും ഇപ്പോഴത്തേതു പോലെ തുടരും. അമ്മ എവിടെയായാലും സന്തോഷമായിരിക്കുക, എന്നെ എപ്പോഴും നല്ലതിലേയ്ക്ക് നയിക്കുക. ലൗ യു മാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ഷഹീദ് ഈ ആസാം എന്ന 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് സോനു സൂദ് ബോളിവുഡില്‍ എത്തുന്നത്. ആഷിക് ബനായാ ആപ്‌നേ, സിങ്ങ് ഈസ് കിങ്ങ്, ദബാങ്ക്, ആര്‍ രാജ്കുമാര്‍, ഹാപ്പി ന്യൂയര്‍, സിമ്പ, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അടുത്തതായി പൃഥ്വിരാജ് എന്ന ബോളിവുഡ് ചിത്രത്തിലാണ് സോനു സൂദ് അഭിനയിക്കാനിരിക്കുന്നത്. മിസ് വേള്‍ഡ് മാനുഷി ഛില്ലറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. അക്ഷയ് കുമാറും ചിത്രത്തിന്റെ ഭാഗമായിരിക്കും.
കൊവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്‌സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്. അതിന് പുറമെ ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു.
ആന്ധ്രയില്‍ ആദ്യ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് താരം അടുത്തിടെ ട്വിറ്ററില്‍ അറിയിച്ചിരുന്നു. സമയമാണ് നിലവില്‍ നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളി. എല്ലാം സമയത്ത് തന്നെ എത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്നും സോനൂ സൂദ് പറഞ്ഞിരുന്നു.
