Connect with us

വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സോനു സൂദിന്റെ സഹോദരി മത്സരിക്കും; ഏത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് എന്ന് വ്യക്തമാക്കാതെ സോനു സൂദ്

News

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മത്സരരംഗത്ത്. ഏത് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. സഹോദരി മത്സരിക്കുമെന്ന് മോഗയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സോനു തന്നെയാണ് പ്രഖ്യാപിച്ചത്.

ഈ അടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത കൊല്ലം ആദ്യമാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സോനു രാഷ്ട്രീയപ്രവേശം നടത്താനൊരുങ്ങുകയാണെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായുള്ള നടന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്തകല്‍ പ്രചരിച്ചത്.

അന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്സ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

More in News

Trending

Recent

To Top