News
‘ഫാദേഴ്‌സ് ഡേയില്‍ മകന് ആഡംബര കാര്‍ വാങ്ങി നല്‍കി’; വാര്‍ത്തയോട് പ്രതികരിച്ച് സോനു സൂദ്
‘ഫാദേഴ്‌സ് ഡേയില്‍ മകന് ആഡംബര കാര്‍ വാങ്ങി നല്‍കി’; വാര്‍ത്തയോട് പ്രതികരിച്ച് സോനു സൂദ്
ഏറെ ആരാധകരുള്ള ബോളിവുഡ് നടനാണ് സോനു സൂദ്. എന്നാല്‍ ഇക്കഴിഞ്ഞ ഫാദേഴ്‌സ് ഡേയ്ക്ക് തന്റെ മകന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ആ വാര്‍ത്തയില്‍ ഒരു സത്യവുമില്ല. മകന് വേണ്ടി താന്‍ കാര്‍ വാങ്ങിയിട്ടില്ല. ഒരു ട്രയലിന് വേണ്ടി കാര്‍ വീട്ടിലേയ്ക്ക് കൊണ്ടു വന്നിരുന്നു. അതുമായി തങ്ങള്‍ ഒരു ടെസ്റ്റ് ഡ്രൈവിനും പോയിരുന്നു. അത്ര മാത്രമാണ് ഉണ്ടായതെന്നും സോനു സൂദ് പ്രതികരിച്ചു.
മാത്രമല്ല, പിതൃദിനത്തില്‍ ഞാന്‍ എന്തിനാണ് എന്റെ മകന് കാര്‍ വാങ്ങിക്കൊടുക്കുന്നത് അവന്‍ എനിക്കല്ലേ ആ ദിവസം എന്തെങ്കിലും തരേണ്ടത്… എല്ലാത്തിലും ഉപരി, അത് എനിക്ക് വേണ്ടിയുള്ള ദിവസമല്ലേ…! ‘ഫാദേഴ്സ് ഡേയില്‍ തന്റെ രണ്ട് ആണ്‍മക്കള്‍ക്ക് തനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം അവരുടെ സമയം തന്നോടൊപ്പം ചെലവഴിക്കുക എന്നതാണെന്നും താരം പറയുന്നു.
‘അവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് പൊതുവേ സമയമുണ്ടാവാറില്ല. അവര്‍ വളരുകയാണിപ്പോള്‍. അവര്‍ക്ക് അവരുടെതായ ജീവിതമുണ്ട്. അതുകൊണ്ട്, ദിവസം മുഴുവന്‍ ഒരുമിച്ച് ചെലവഴിക്കുന്നു എന്ന ആഡംബരമാണ് ഞാന്‍ എനിക്ക് വേണ്ടി സമ്പാദിച്ചത് എന്ന് കരുതുന്നതായും താരം വ്യക്തമാക്കുന്നു.
മകന്‍ ഇഷാന്‍ സൂദിന്, മേഴ്‌സിഡസ് ബെന്‍സിന്റെ അത്യാഡംബര വാഹന വിഭാഗമായ മെയ്ബാക്കിന്റെ ജിഎല്‍എസ് 600 എസ്‌യുവിയാണ് താരം സമ്മാനമായി നല്‍കിയതെന്നായിരുന്നു കാര്‍ ടോഖ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2.43 കോടി രൂപയോളം വരും അടുത്തിടെ ഇന്ത്യയില്‍ എത്തിയ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
