ഏതെങ്കിലും ഒരു മൃഗത്തിന്റെ ശബ്ദം അനുകരിക്കാമോ എന്ന് ഹര്‍നാസിനോട് ചോദിച്ച് അവതാരകന്; ഇതിലൂടെ ഇന്ത്യയെ അപമാനിച്ചു, അവതാരകനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരി ഹര്‍നാസ് സന്ധുവിനോട് പൂച്ചയുടെ ശബ്ദത്തില്‍ കരയാന്‍ ആവശ്യപ്പെട്ട അവതാരകന് സ്റ്റീവ് ഹാര്‍വെയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. സെമിഫൈനല്‍ റൗണ്ടിലാണ് സംഭവം. ഹര്‍നാസ് മൃഗങ്ങളെ അതി മനോഹരമായി അവതരിപ്പിക്കാറുണ്ടെന്ന് താന്‍ കേട്ടതായും വേദിയില്‍ ഏതെങ്കിലും ഒരു മൃഗത്തിന്റെ ശബ്ദം അനുകരിക്കാമോ എന്നും സ്റ്റീവ് ഹാര്‍വെ ചോദിച്ചു.
താന്‍ ഇതിനു തയ്യാറല്ലായിരുന്നുവെന്നും എങ്കിലും ചെയ്യാതെ നിവൃത്തിയില്ലാ എന്ന് അറിയാമെന്നും ഹര്‍നാസ് പറഞ്ഞു. അതിനു ശേഷം ഉച്ചത്തില്‍ പൂച്ച കരയുന്ന ശബ്ദം അനുകരിച്ചു.
ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി തീര്‍ന്നു. എന്നാല്‍ അവതാരകന് സ്റ്റീവ് ഹാര്‍വെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. ഇതിലൂടെ നിങ്ങള്‍ ഇന്ത്യയെ അപമാനിക്കുകയാണ് ചെയ്തതെന്ന് വിമര്‍ശകര്‍ കമന്റ് ചെയ്തു. വിശ്വസുന്ദരി മത്സരത്തില്‍ ഒന്നിലേറെ തവണ അവതാരകനായി എത്തിയിട്ടുള്ള ഹാര്‍വെ ഇതിനു മുമ്പും നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
2015ല്‍ വിശ്വസുന്ദരിപ്പട്ടം നേടിയ മിസ് ഫിലിപ്പൈന്‍സിനു പകരം മിസ് കൊളംബിയയെ ആണ് ഹാര്‍വെ കിരീടം ചൂടിച്ചത്. ഇത്തവണയും ഫൈനലിസ്റ്റുകളെ അനൗണ്‍സ് ചെയ്യുന്ന അവസരത്തില്‍ ഹാര്‍വെയ്ക്ക് പരാഗ്വയും പോര്‍ച്ചുഗലും തമ്മില്‍ മാറിപോയിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...